രാജ്യത്ത് കോവിഡ് അണുബാധകൾ കുതിച്ചുയർന്നെങ്കിലും നിയന്ത്രണങ്ങൾ പുനഃസ്ഥാപി ക്കില്ലെന്ന് ടാവോസിച്ച് മൈക്കൽ മാർട്ടിൻ സ്ഥിരീകരിച്ചു. ഇതോടെ രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് മടങ്ങില്ലെന്ന് ഉറപ്പായി.എന്നിരുന്നാലും, ഒക്ടോബർ 22 -ന് നിശ്ചയിച്ചിരുന്ന ഏറ്റവും പുതിയ നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

നൈറ്റ്ക്ലബുകളും ബാറിലെ മദ്യപാനവും വീണ്ടും അനുവദിക്കപ്പെടുമ്പോൾസാമൂഹിക അകലം നിർത്തലാക്കാനുമായിരുന്നു തീരുമാനം.കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ, ഈ ഇളവുകൾ നല്കുന്നത് തത്കാലികമായി നിർത്താൻ സർക്കാർ ആലോചിക്കുന്നു, പക്ഷേ കൂടുതൽ നടപടികൾ തിരികെ കൊണ്ടുവരില്ലെന്ന് ഉറപ്പ് നല്കിയിട്ടമുണ്ട്.

ഇന്നും നാളെയുമായി ആരോഗ്യവിദഗദ്ധർ അടക്കമുള്ളവരുമായി നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും തീരുമാനം എടുക്കുക.ഒക്ടോബർ 22ന് ശാരീരിക അകലം പാലിക്കലും പുറത്തും പ്രൈവറ്റ് ഇൻഡോർ ക്രമീകരണങ്ങളിലും മാസ്‌കുകൾ ധരിക്കുന്നതുമുൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന നൈറ്റ്ക്ലബുകൾ തുറക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു.

എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ, ആരോഗ്യ വിദഗ്ദ്ധർ ഇപ്പോൾ വളരെയധികം ആശങ്കാകുലരാണ്, സാധാരണ നിലയിലേക്ക് മടങ്ങുന്നത് നിർത്താൻ ആവശ്യപ്പെടാം.