- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റിൽ ലോക്ഡൗൺ വീണ്ടും; കൊറോണ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ലൈവൽ 3 നിയന്ത്രണങ്ങൾ രണ്ടാഴ്ച്ചത്തേക്ക് കൂടി
ന്യൂസിലാന്റിലെ കോവിഡ് കേസുകൾ ഏറെയുള്ള ഓക്ക്ലാൻഡിൽ വാക്‌സിനേഷൻ അളവ് ഉയർന്നിട്ടും രണ്ടാഴ്ച കൂടി ലെവൽ 3 ലോക്ക്ഡൗണിൽ തുടരാൻ നിർദ്ദേശം.രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ തുടരുമെന്നും രാജ്യം പ്രതിരോധ കുത്തിവയ്‌പ്പുകൾ ശക്തമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഓഗസ്റ്റ് പകുതിയോടെയാണ് നഗരത്തിലെ ലോക്ക്ഡൗൺ ആരംഭിച്ചത്.
വൈറസ് വ്യാപനം കുറഞ്ഞതോടെ ആളുകൾക്ക് വീട് വിട്ടുപോകാനും പ്രിയപ്പെട്ടവരെ 10 -ൽ പരിമിതമായ ഗ്രൂപ്പുകളായി കണ്ടുമുട്ടാനും ബീച്ചുകളിലേക്കും പാർക്കുകളിലേക്കും സന്ദർശനം നടത്താനും ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു.എന്നാൽ സ്‌കൂളുകളും ബിസിനസ്സുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയും വീടിനുള്ളിൽ ഒത്തുചേരലുകൾ അനുവദനീയമല്ല.
ഓക്ക്ലാൻഡിൽ 57 പുതിയ കോവിഡ് -19 കേസുകൾ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഞായറാഴ്ച 47 ആയിരുന്നു.ചൊവ്വാഴ്ച രാത്രി 11.59 ന് നോർത്ത് ലാൻഡ് മേഖല അലർട്ട് ലെവൽ 2 ലേക്ക് നീങ്ങുമെന്ന് ആർഡെർൻ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച അവലോകനത്തോടെ വൈകാറ്റോ അലർട്ട് ലെവൽ 3 ൽ തുടരും.ഒക്ടോബർ 19 ചൊവ്വാഴ്ച രാത്രി 11.59 ന് നോർത്ത്ലാൻഡ് ലെവൽ 2 ലേക്ക് നീങ്ങും,