- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈതികതയാണ് തിരുനബി ജീവിതം: കെ.ജെ ജേക്കബ്
ലോകത്തിന്റെ നിലനിൽപ്പ് നീതിയിലാണ് ആ നൈതികതയായിരുന്നു പ്രവാചക ജീവിതമെന്ന് പ്രമുഖ പത്രപ്രവർത്തകൻ കെ.ജെ ജേക്കബ് പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റി രണ്ടത്താണി നുസ്‌റ ത്ത് കാമ്പസിൽ സംഘടിപ്പിച്ച സീറത്തുന്നബി ഇന്റർനാഷണൽ അക്കാദമിക് കോൺഫറൻസിന്റെ ഭാഗമായി നടന്ന തിരുനബി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയാണ് സമൂഹത്തിന്റെ അടിത്തറ. നബി ഉയർത്തിപ്പിടിച്ചതും മാനവികതയായിരുന്നു. നബി സ്‌നേഹമെന്നത് പിന്തുടർച്ചയാണ്.
ഇസ്ലാമികസമൂഹം സാധ്യമാക്കേണ്ടത് നബി പിന്തുടർച്ചയാണ്. ഇസ്ലാമിനെ പ്രകാശിപ്പിക്കേണ്ടത് മുസ്ലിംകളുടെ ജീവിത ഉത്തരവാദിത്തമാണ്. അങ്ങിനെയാകുമ്പോഴാണ് ഇസ്ലാമിനെതിരെ വരുന്ന ആരോപണങ്ങൾ അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേർത്തു. കവി കെ ടി സൂപ്പി, എഴുത്തുകാരൻ യാസർ അറഫാത്ത്, എന്നിവർ സംസാരിച്ചു. ഐ.പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് മോഡറേറ്ററായിരുന്നു. ഐ പി ബി പുറത്തിറക്കിയ പത്തു പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. നാളെ നടക്കുന്ന കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനവും എസ് എസ് എഫ് ദേശീയ പ്രസിഡന്റ് നൗശാദ് ആലം മിസ്ബാഹി ഒഡീഷ മുഖ്യപ്രഭാഷണവും നടത്തും.
രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവേഷക വിദ്യാർത്ഥികളും, പഠിതാക്കളും അറബിക്,ഇംഗ്ലീഷ്,മലയാളം ഭാഷകളിലായി 44 പ്രബന്ധങ്ങൾ അവതരിപ്പിക്കും.രാഷ്ട്രം,രാഷ്ട്രീയം,ബഹുഹ്വരത,പൗരത്വം,കുടിയേറ്റം,സംസ്‌കാരം,ഭാഷ,ദേശം,സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലെ തിരുനബി കാഴ്ചപ്പാടുകൾ വിവിധ സെഷനുകളിൽ അവതരിപ്പിക്കും.