സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കുസ്ഥിരതാമസത്തിനായി കടന്നുപോകുന്ന സെന്റ്. തോമസ്ഈവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ് ഇടവക അംഗങ്ങളായഎ . ജി . ചെറിയാനും കുടുംബത്തിനും . ബോണികെ.ഏബ്രഹാമിനും കുടുംബത്തിനും, ഇടവക വളരെ ഹൃദ്യമായയാത്രയയപ്പ് നൽകി . എ . ജി . ചെറിയാനും, . ബോണി .കെ.ഏബ്രഹാമും ഈ കഴിഞ്ഞ നാളുകളിലെല്ലാം ഇടവകയുടെ എല്ലാഔദ്യോഗിക ഭാരവാഹിത്വങ്ങളും ഏറ്റെടുക്കയും എല്ലാ പ്രവർത്തനങ്ങളുംവളരെയധികം ഉത്തരവാദിത്തത്തോടും എത്രയും ആത്മാർത്ഥമായുംഭംഗിയായും നിർവഹിക്കുകയും ചെയ്തിരുന്ന വ്യക്തികൾ ആയിരുന്നുഎന്ന് ഇടവകവികാരി റവ . ജോൺ മാത്യു പ്രത്യേകംഓർക്കുകയുണ്ടായി.

ഇടവക വികാരി റവ . ജോൺ മാത്യുവിന്റെ അധ്യക്ഷതയിൽ എൻ ഈസി കെ പള്ളിയിലും പാരിഷ് ഹാളിലും കൂടിയ യാത്ര അയപ്പ്യോഗത്തിൽ സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗത പ്രസംഗംനടത്തുകയും റവ . ജോൺ മാത്യു ഇടവകയുടെ സ്‌നേഹത്തിന്റെയും
നന്ദിയുടെയും സൂചനയായി മൊമെന്റോ നൽകുകയും ചെയ്തു.ജോർജ് വർഗീസ് ( വൈസ് പ്രസിഡന്റ് ), . ജെയ്മോൾറോയ് (സേവിനി സമാജം സെക്രട്ടറി) . എബിൻ. ടി .മാത്യു (യൂത്ത്യൂണിയൻ സെക്രട്ടറി ),. ഏബ്രഹാം മാത്യു (സൺഡേസ്‌കൂൾ ഹെഡ്‌മാസ്റ്റർ ), . സിജുമോൻ എബ്രഹാം (ഗായക സംഘം ) .എം.തോമസ് ജോൺ, . റെജു ഡാനിയേൽ ജോൺ എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. ഇടവക ജനങ്ങളോടെല്ലാമുള്ള നന്ദിയുംസ്‌നേഹവും തങ്ങളുടെ മറുപടി പ്രസംഗത്തിൽ .എ . ജി .ചെറിയാനും, . ബോണി .കെ. ഏബ്രഹാമും അറിയിക്കുകയുണ്ടായി. ബിജു സാമുവേൽ (ട്രഷറർ) നന്ദി പ്രകാശിപ്പിച്ചു , ഇടവക വികാരിറവ . ജോൺ മാത്യുവിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടിയാത്ര അയപ്പ് യോഗം പര്യവസാനിച്ചു.