- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീ സ്‌കൂൾ ഭാഷ പഠന രീതികൾ : സൗജന്യ സെമിനാർ
കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'പ്രീ സ്‌കൂൾ ഭാഷ പഠന രീതികൾ ' എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഓറിയോൻ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.കേശവൻ.എ (റിട്ട :ഹെഡ് മാസ്റ്റർ, എഡ്യൂക്കേറ്റർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
കോവിഡ് കാരണം കുട്ടികളെ വീട്ടിൽ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന അമ്മമാർക്കും അച്ഛന്മാർക്കും പഠിക്കാൻ പ്രയാസപ്പെടുന്ന കുട്ടികൾക്കും ഈ സെമിനാർ ഉപകാര പ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 18 ന് ഉച്ചക്ക് 2.30 മണി മുതൽ 4 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 97263 30476 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.