രു മാസത്തിനുള്ളിൽ രണ്ടാമത്തെ ഈവന്റു, ആപ്പിൾ സംഘടിപ്പിച്ചത് പുതിയ മാക്‌ബുക്കിനെ കുറിച്ച് ലോകത്തെ അറിയിക്കാൻ. ആപ്പിളിന്റെ തന്നെ പുതിയ എം1 പ്രോ അല്ലെങ്കിൽ എം 1 മാക്സ് ചിപ്സ് ഉപയോഗിക്കുന്ന പുതിയ മാക്‌ബുക്ക് പ്രോ മുൻഗാമികളേക്കാൾ 70 ശതമാനം വരെ വേഗതയേറിയതാണ്. 14 ഇഞ്ച്, 16 ഇഞ്ച് എന്നീ രണ്ട് വലിപ്പങ്ങളിലായാണ് കമ്പ്യുട്ടർ എത്തുന്നത്. എന്നാൽ, മുൻകാല മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഹെഡ്ഫോൺ, മാഗ്സേഫ് ചാർജ്ജർ, മറ്റ് ഉപകരണങ്ങൾ എന്നിവ ഘടിപ്പിക്കുന്നതിനുള്ള നിരവധി പോർട്ടുകൾ ഇതിലുണ്ട്.

പുതിയ ലാപ്ടോപിന്റെത് തീർത്തും പുതുമയാർന്ന ഡിസൈൻ തന്നെയാണ്. ടച്ച് ബാറിനു പകരം ഒരു നിര ഫിസിക്കൽ കീ ആണുള്ളത്. ഇതിൽ 14 ഇഞ്ച് മോഡലിന്റെ വില 1,999 ഡോളർ(ഒന്നരലക്ഷത്തോളം രൂപ) മുതൽ ആണെങ്കിൽ 16 ഇഞ്ച് മോഡലിന്റെ വില 2,499 ഡോളർ മുതലാണ്. ഇന്നു മുതൽ ഇത് പ്രീ-ഓർഡറിന് ലഭ്യമാണ്. ഒക്ടോബർ 26 ന് ഡെലിവറി ലഭിക്കുകയും ചെയ്യും.

ലിക്വിഡ് റേറ്റിന എക്സ് ഡി ആർ ഡിസ്പ്ലേയോടുകൂടിയ പുതിയ മാക്‌ബുക്കിൽ 1080 പിക്സൻ ഫേസ്ടൈം എച്ച് ഡി കാമറയും ഉണ്ട്. അതുപോലെ കൂടുതൽ മികച്ച ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. അതിനു പുറമെ മൂന്നാം തലമുറ സവിശേഷതകളോടെ മാഗ്സേഫ് തിരിച്ചു കൊണ്ടുവന്നിട്ടുമുണ്ട്. ഇതോടെ 30 മിനിറ്റിനുള്ളിൽ തന്നെ ബാറ്ററി പകുതിയോളം ചാർജ്ജാകും. മാത്രമല്ല, ബാറ്ററി ആയുസ്സ് വർദ്ധിക്കുകയും ചെയ്യും. ഒരു സിക്സ്-സ്പീക്കർ സൗണ്ട് സിസ്റ്റമാന് ഈ പുതിയ മോഡലിൽ ആപ്പിൾ നൽകുന്നത്. അതിൽ രണ്ട് ട്വീറ്റേഴ്സും നാല് വൂഫേഴ്സുമാണ് ഉള്ളത്.

ആപ്പിൾ പുറത്തിറക്കിയ പുതിയ എയർപോഡ്സ് 3 യുടെ വിശേഷം

ഒരു മാസത്തിനുള്ളിൽ നടത്തുന്ന രണ്ടാമത്തെ ഇവന്റിലൂടെയാണ് ആപ്പിൾ പുതിയ എയർപോഡ് 3 യേയും ലോകത്തിനു പരിചയപ്പെടുത്തിയത്. വയർലെസ്സ് ഇയർബഡ്സിൽ പുതിയ കോൺടൂർ ഡിസൈൻ ആണുള്ളത്, ഒപ്പം അഡാപ്റ്റീവ് ഇ ക്യൂ വും. മാത്രമല്ല, ഇതിന് ജലത്തേയും വിയർപ്പിനേയും പ്രതിരോധിക്കുവാനുള്ള കഴിവുമുണ്ട്. ബാറ്ററി ഒരിക്കൽ ഫുൾ ചാർജ്ജ്ചെയ്താൽ 6 മണിക്കൂറോളം നീണ്ടുനിൽക്കും. അതായത് മുൻഗാമികളേക്കാൾ ഇതിന്റെ ബാറ്ററിക്ക് 40 മിനിറ്റ് അധിക ആയുസ്സുണ്ടെന്നർത്ഥം.

പ്രീ-ഓർഡർ ഇന്ന് ആരംഭിക്കനിരിക്കെ പുതിയ എയർപോഡ് 3 യുടെ വില 179(13,500 രൂപ) ഡോളറാണ്. തന്റെ മുൻഗാമിയേക്കാൾ 50 ഡോളർ(3500രൂപയോളം) അധികം. അടുത്തയാഴ്‌ച്ച മുതൽ ഡെലിവറി ആരംഭിക്കുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. 2016-ൽ ഇയർ ബഡുകൾ ആദ്യമായി പുറത്തിറക്കിയതിനു ശേഷം ഒരു പുതിയ ഡിസൈൻ ഉപയൊഗിക്കുന്ന ആദ്യത്തെ വേർഷനാണ് എയർപോഡ്സ് 3. പുതിയ മോഡൽ സ്പേഷ്യൽ ഒഡിയോയേയും സപ്പോർട്ട് ചെയ്യുന്നുണ്ട്.