- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് തീ വെച്ച് പെൺമക്കളേയും അവരുടെ നാലു മക്കളേയും കൊലപ്പെടുത്തിയത് സ്വന്തം പിതാവ്; അരുംകൊല മകൾ സ്നേഹിച്ചവനെ വിവാഹം ചെയ്തതിലുള്ള പക: പാക്കിസ്ഥാനിലെ ദുരഭിമാനക്കൊലയിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം ഏഴ് ജീവനുകൾ
വീടിന് തീവെച്ച് പെൺമക്കളേയും അവരുടെ നാലു മക്കളേയും കൊലപ്പെടുത്തിയ ശേഷം പിതാവ് ഒളിവിൽ പോയി. പിതാവിനെ ധിക്കരിച്ച് പെൺമക്കളിലൊരാൾ കാമുകനെ വിവാഹം ചെയ്തതിലുള്ള പകയാണ് പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം കൊലപാതകത്തിൽ കലാശിച്ചത്. ദുരഭിമാന കൊലയിൽ ആകട്ടെ പൊലിഞ്ഞത് ഏഴ് ജീവനുകളും.
കൊല്ലപ്പെട്ട സഹോദരികളായ ഫൗസിയ ബീബി എന്ന 19കാരിയുടയുംം ഖുർഷിദ് മെയ് എന്ന 35കാരിയുടെയും പിതാവാണ് ഇവർ താമസിച്ചിരുന്ന വീടിന് രാത്രി എല്ലാവരും ഉറങ്ങിയ സമയത്ത് തീവെച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. സഹോദരികളും ഇവരുടെ നാലു മക്കളും കുടാതെ ഖുർഷിദിന്റെ ഭർത്താവും തീയിൽ വെന്തു മരിച്ചു. ഇവരുടെ പിതാവായ മൻസൂർ ഹുസൈനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒന്നര വർഷം മുമ്പാണ് പിതാവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഫൗസിയ മെഹബൂബ് അഹമ്മദ് വിവാഹം ചെയ്തത്. വീട്ടുകാർ കണ്ടു പിടിച്ച വിവാഹത്തിനു പകരം ഇവർ പ്രേമിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന്റെ പകയായാണ് കൊലപാതകം. കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്.
ഹുസൈനിന്റെ സഹോദരനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇയാൾക്കായും പൊലീസ് തിരച്ചിൽ തുടങ്ങി. വീടിന് തീ വെച്ച സമയത്ത് ഫൗസിയയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഇയാൾ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോഴാണ് കത്തി നശിച്ച വിവരം അറിയുന്നത്. സംഭവ സ്ഥലത്ത് നിന്നു ഭാര്യാ പിതാവും സഹോദരനും ഓടിപ്പോകുന്നത് കണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ഫൗസിയയുടേയും അഹമ്മദിന്റെയും മൂന്ന് മാസമുള്ള കുഞ്ഞാണ് വെന്തു മരിച്ചത്. ഖുർഷിദ് മെയുടെ രണ്ടും ആറും 13 വയസ്സുള്ള കുട്ടികളും മരിച്ചവരിൽപ്പെടുന്നു.