- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തൊൻപതുകാരി സിപിഎം.ബ്രാഞ്ച് സെക്രട്ടറി; പുനലൂർ വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് എസ്.ശുഭലക്ഷ്മി

X
കൊല്ലം : സിപിഎം.ബ്രാഞ്ചിനെ നയിക്കാൻ പത്തൊൻപതുകാരി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എസ്.ശുഭലക്ഷ്മി എന്ന യുവനേതാവ്. പുനലൂർ ഏരിയയിൽ ഉൾപ്പെട്ട വിളക്കുവെട്ടം ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് ശുഭലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്.
അടൂർ സെന്റ് സിറിൾസ് കോളേജിൽ ഒന്നാംവർഷ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിനിയാണ്. ഡിവൈഎഫ്ഐ. പുനലൂർ നോർത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.എഫ്.ഐ. പുനലൂർ ഏരിയ കമ്മിറ്റി അംഗവും ബാലസംഘം പുനലൂർ ഏരിയ പ്രസിഡന്റുമാണ്. വിളക്കുവെട്ടം ശുഭനിവാസിൽ ജി.ഓമനക്കുട്ടന്റെയും ബി.സിന്ധുവിന്റെയും മകളാണ്. ശ്രീക്കുട്ടൻ സഹോദരനാണ്.
Next Story

