- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച എട്ടോളം രാജ്യങ്ങളിലെ യാത്രക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം; ബ്രിട്ടനും കാനഡയും ഫ്രാൻസുമടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികൾ ഇന്ന് മുതൽ സിംഗപ്പൂരിലേക്കെത്തും
ഏകദേശം 21 മാസത്തെ അതിർത്തികൾ അടച്ചതിനുശേഷം സിംഗപ്പൂർ വീണ്ടും സഞ്ചാരികളെ സ്വീകരിച്ച് തുടങ്ങുകയാണ്. ഇന്ന് മുതൽ പുതിയതായി എട്ട് രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ വാക്‌സിനേഷൻ ചെയ്ത യാത്രക്കാർക്കും ക്വാറന്റൈൻ ഇല്ലാതെ സിംഗപ്പൂരിൽ പ്രവേശിക്കാൻ കഴിയും. കാരണം ബിസിനസ്സ് ഹബ് നിയന്ത്രണങ്ങൾ രാജ്യം ലഘൂകരിക്കുകയും കൊറോണ വൈറസിനൊപ്പം ജീവിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതുവരെ 10 രാജ്യങ്ങളുമായി ക്വാറന്റൈൻ രഹിത യാത്രാ സംവിധാനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.സെപ്റ്റംബറിൽ ബ്രൂണൈയിൽ നിന്നും ജർമ്മനിയിൽ നിന്നും കുത്തിവയ്പ് എടുത്ത യാത്രക്കാർക്കായി വാതിലുകൾ തുറന്നെങ്കിൽ ഇന്ന് മുതൽ എട്ട് രാജ്യങ്ങളായ ബ്രിട്ടൻ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്‌സ്, സ്‌പെയിൻ, അമേരിക്ക എന്നിവിടങ്ങളിലെ സഞ്ചാരികൾക്കും സിംഗപ്പൂരിലേക്ക് എത്താനാകും.ദക്ഷിണ കൊറിയയുമായുള്ള പാത നവംബർ 15 ന് ആരംഭിക്കും.
പോളിസി അനുസരിച്ച്, യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പും എത്തുമ്പോഴും കൊറോണ വൈറസിന് നെഗറ്റീവ് ഫലം കൈയിൽ കരുതകയും പൂർണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ക്വാറന്റൈൻ ചെയ്യേണ്ടതില്ല.