- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കും താൽക്കാലിക ഏജൻസികൾക്കുമുള്ള നിയമങ്ങൾ കർശനമാക്കിയേക്കും; ഒന്റാരിയോയിൽ തൊഴിലാളികളെ സംരക്ഷിക്കുന്ന 'പുതിയ നിയമനിർമ്മാണം ഉടൻ
താൽക്കാലിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കായി പ്രവിശ്യയിലെ ഏറ്റവും കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ഒന്റാറിയോ സർക്കാർ ഒരുങ്ങുന്നു. ജീവനക്കാരെ ചൂഷണം ചെയ്യുന്ന താൽക്കാലിക ഏജൻസികൾ അടച്ചുപൂട്ടാനുള്ള സംവിധാനം ഉൾപ്പെടെയുള്ള നിയമങ്ങളാണ് അണിയറയിൽ ഒരുക്കുന്നത്.
താൽക്കാലിക സഹായ ഏജൻസികൾക്ക് ലൈസൻസിങ് നിർബന്ധമാക്കാനും, എംപ്ലോയ്മെന്റ് സ്റ്റാൻഡേർഡ് ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രൊവിൻസിന് അധികാരം നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ലേബർ മന്ത്രാലയം തയ്യാറാക്കുന്നത്.
ജോലിക്കാരെ അനധികൃത ചൂഷണത്തിന് വിധേയമാക്കുന്നതും, ശമ്പളം നൽകാതിരുന്നാൽ ഇത് തിരിച്ചുപിടിക്കാനും അധികാരമുള്ള ഇൻസ്പെക്ടർമാരുടെ സംഘത്തെയും ഇതിന്റെ ഭാഗമായി സൃഷ്ടിക്കും. അസ്ഥിരതയുള്ള ജോലിക്കാരും, വലിയ ബിസിനസ്സുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ക്രമപ്പെടുത്താനാണ് ഈ നീക്കമെന്ന് ലേബർ, ട്രെയിനിങ്, സ്‌കിൽസ് ഡെവലപ്മെന്റ് മന്ത്രി മോണ്ടെ മക്നോട്ടൺ വിശദീകരിച്ചു.
പാസ്പോർട്ട് പിടിച്ചുവെച്ചും, മിനിമം വേജിലും താഴെ ശമ്പളം നൽകിയും താൽക്കാലിക വിദേശ ജീവനക്കാരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം ഇതോടെ നിർത്താനാകും.ഒന്റാരിയോയിൽ താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന 2000-ലേറെ താൽക്കാലിക സഹായ ഏജൻസികളുണ്ട്. ഇവരിൽ ചിലർ ജീവനക്കാരെ ചൂഷണം ചെയ്യുകയും, 3.3 മില്ല്യൺ ഡോളർ ശമ്പളം നൽകാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് ലേബർ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.