ബിദിനത്തോടനുബന്ധിച്ച് 328 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. വിവധ കേസുകളിൽ ശിക്ഷിപ്പെട്ട ജയിലിൽ കഴിയുന്ന 107 വിദേശികളുൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്.

തടവുകാരുടെ കുടുംബങ്ങളെയും പരിഗണിച്ചാണ് നബിദിനത്തിന്റെ തലേന്ന് ഇത്തരമൊരു നടപടി. അതിനിടെ, നബിദിനത്തോടനുബന്ധിച്ച് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക പ്രകീർത്തന ചടങ്ങ് സംഘടിപ്പിച്ചു. ബൗശർ വിലായതിലെ അൽ ലത്വീഫ് മസ്ജിദിലാണ് ഇന്നലെ രാത്രി പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചത്.

നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒമാനിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.