- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി കൂട്ടിക്കൽ; ദുരിതാശ്വാസ പ്രവർത്തനവുമായി മമ്മൂട്ടി കെയർ ആൻഡ് ഷെയർ പ്രവർത്തകർ
കൂട്ടിക്കൽ: ഉരുൾപ്പൊട്ടൽ കനത്ത നാശം വിതച്ച കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ രംഗത്ത്. നടൻ മമ്മൂട്ടിയുടെ നിർദേശ പ്രകാരം കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് കൂട്ടിക്കലിൽ ക്യാമ്പ് ചെയ്ത് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നത്.
കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനുമായി 150 പുതിയ ജല സംഭരണികൾ കോയമ്പത്തൂരിൽ നിന്നും നേരിട്ടെത്തിച്ചു. കൂടാതെ രണ്ടായിരത്തിൽ പരം ആളുകൾക്ക് നിത്യോപയോഗത്തിന് ഉപകരിക്കുന്ന വിധത്തിൽ സഹായം എത്തിക്കുന്നതിനുള്ള സാധനങ്ങൾ ബുധനാഴ്ച എത്തിക്കും.
കൂടാതെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ ഉള്ള മെഡിക്കൽ സംഘത്തെ പ്രദേശത്ത് എത്തിക്കാൻ മമ്മൂട്ടി നേരിട്ട് ഇടപെടുന്നുമുണ്ട്. ആലുവ രാജഗിരി ആശുപത്രി അധികൃതർ ഈ ഉദ്യമത്തിന് ഇതിനോടകം തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളുമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് നീക്കം. കാനഡയിൽ നിന്നും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകർ അൻപതു ജലസംഭരണികൾ സംഭാവന ചെയ്യുവാൻ തയ്യാറായെന്നും കെയർ ആൻഡ് ഷെയർ പിആർഒ റോബോർട്ട് കുര്യാക്കോസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
ഫേസ്‌ബുക്കിന്റെ പൂർണ രൂപം
കൂട്ടിക്കലും പരിസരപ്രദേശങ്ങളിലും ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അടിയന്തിരമായി അവിടെ പോകാനും നമ്മുടെ സഹജീവികൾക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മുക്ക ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ ഒരു സംഘം ആളുകൾ കൂട്ടിക്കലിൽ ക്യാമ്പ് ചെയ്ത് ആവശ്യമായ കാര്യങ്ങൾ ചെയ്ത് പോരുകകയാണ്. എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടെ പിറപ്പുകൾക്ക് വേണ്ടി സംസ്ഥാനസർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. നമുക്ക് പറ്റും വിധത്തിൽ നമ്മളും സപ്പോർട് ചെയ്യുന്നു. ആദ്യമായിട്ട് അവർക്ക് കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തിൽ 150 പുതിയ ജല സംഭരണികൾ കോയമ്പത്തൂരിൽ നിന്നും ഇപ്പോൾ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൂടാതെ രണ്ടാ യിരത്തിൽ പരം ആളുകൾക്ക് നിത്യോപയോഗത്തിനു ഉപകരിക്കും വിധത്തിൽ നേരിട്ട് സഹായം എത്തിക്കുന്നതിനുള്ള സാധനങ്ങൾ നാളെയോട് കൂടി എത്തിച്ചേരും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെഉള്ള മെഡിക്കൽ സംഘത്തെ അവിടെ എത്തിക്കാൻ മമ്മൂക്ക തന്നെ നേരിട്ട് ഇടപെടുന്നുമുണ്ട്.ആലുവ രാജഗിരി ആശുപത്രി അധികൃതർ ഈ ഉദ്യമത്തിന് ഇതിനോടകം തങ്ങളുടെ പിന്തുണഅദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. ആ സൗകുര്യങ്ങളും നാളെ അല്ലങ്കിൽ മറ്റന്നാൾ പുലർച്ചെ ക്യാമ്പുകളിൽ എത്തിക്കും. വിശദമായി കാര്യങ്ങൾ ഉടനെ എല്ലാവരെയും അറിയിക്കും. ഈ ഉദ്യമത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിലൂടെ മമ്മൂക്ക നടത്തുന്ന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളിയാവാൻ +918156930369 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. (തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്ക നടത്തുന്ന പ്രവർത്തനം അറിഞ്ഞ ക്യാനടയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകർ അൻപതു ജലസംഭരണികൾ സംഭാവന ചെയ്യുവാൻ മുൻപോട്ട് വന്നത് നന്ദിയോടെ അറിയിക്കുന്നു ).എന്തായാലും കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ അറിയിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു