മനാമ: കോവിഡ് മുക്തനായശേഷം മറ്റു ശാരീരിക പ്രശ്‌നങ്ങളെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കൊല്ലം കുണ്ടറ സ്വദേശി ബിജു ബാബു (40) ആണ് മരിച്ചത്.വർഷങ്ങളായി ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയതാണ് ബിജുവിന്റെ കുടുംബം. മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

ബഹ്‌റൈനിൽ സിൽവർ നെറ്റ്‌വർക് സർവിസസിൽ ജീവനക്കാരനായിരുന്നു. 13 വർഷമായി ബഹ്‌റൈനിലുള്ള ഇദ്ദേഹം അൽ ഹിലാൽ കമ്പ്യൂട്ടറിലും ജോലി ചെയ്തിരുന്നു. ഭാര്യ: ലിജി സൂസൻ ജോൺ. മകൾ: മിഷേൽ. സഹോദരി: ബിന്ദു സാബു. ',