ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്, ചെറുകിട - ഇടത്തരം സ്വദേശി നിക്ഷേപകർക്കായി 'മിർദിഫ് പാർക്ക് വേ' എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശി യുവാക്കൾക്ക് വ്യാണിജ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാനുമുള്ള പിന്തുണയുമാണ് ഈ ദേശീയ പദ്ധതിയിലൂടെ യൂണിയൻകോപ് ലക്ഷ്യമിടുന്നത്. യൂണിയൻകോപിന്റെ വാണിജ്യ കേന്ദ്രമായ 'ഇത്തിഹാദ് മാളിന്' സമീപമുള്ള 2,62,607 ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന 34 ഫുഡ് ട്രക്കുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. വിവിധ രാജ്യക്കാരും വിവിധ രുചികൾ ഇഷ്ടപ്പെടുന്നവരുമായ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇവിടുത്തെ വിവിധ പ്രവർത്തനങ്ങൾ. അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ച ശേഷം ഇത്തരത്തിലുള്ള മൂന്ന് പദ്ധതികൾ കൂടി ആരംഭിക്കാനും യൂണിയൻകോപ് ലക്ഷ്യമിടുന്നുണ്ട്.

വിപണിയിലെ വാടക മൂല്യത്തിൽ 50 ശതമാനം വരെ ഇളവ്

സംയോജിത സേവനങ്ങൾ നൽകുന്ന നിക്ഷേപ പദ്ധതികളുടെ ഒരു സമാഹരണമായി 'മിർദിഫ് പാർക്ക് വേ' എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങാൻ യൂണിയൻകോപ് തീരുമാനിച്ചതായി സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു. മേഖലയിലും ദുബൈ എമിറേറ്റിലും ഇത്തരത്തിലെ ആദ്യ സംരംഭമായിരിക്കും ഇത്. യുവമനസുകളെ ആകർഷിക്കാനും സ്വകാര്യ മേഖലയിലെ സാമ്പത്തിക പദ്ധതികളുടെ സ്വദേശിവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയിൽ പ്രവേശിക്കുക വഴി ഉത്പാദനവും നിക്ഷേപവും വർദ്ധിപ്പിക്കാൻ അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വിപണിയിലെ മൂല്യം അനുസരിച്ചുള്ള വാടക തുകയിൽ 50 ശതമാനം വരെ ഇളവ് നൽകി ഇവരെ യൂണിയൻകോപ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുകളുടെ സ്വദേശിവത്കരണം എന്നതിലുപരി, സ്വകാര്യ മേഖലയിലെ പരമാവധി വരുമാനത്തെ സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യം. നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒപ്പം രാജ്യത്തെ ചില്ലറ വിപണന രംഗത്ത് വാണിജ്യ നിക്ഷേപത്തിന്റെ ആകർഷണീയ വർദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

'മിർദിഫ് പാർക്ക് വേ' പദ്ധതിയുടെ പ്രതീക്ഷിത ഗുണഭോക്താക്കൾക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ യൂണിയൻകോപ് അതീവശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തുടക്കം മുതൽ പദ്ധതികൾ തുടങ്ങാനും വികസിപ്പിക്കാനുമുള്ള പ്രോത്സാഹനം വരെ ഇതിൽ ഉൾപ്പെടും. ഒപ്പം സമൂഹത്തിനും ഈ പദ്ധതിയിലൂടെ ഏറ്റവും മികച്ച സേവനങ്ങൾ ലഭിക്കും. രാജ്യതാത്പര്യങ്ങൾക്കും ധിഷണാശാലികളായ ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമായി യുവജനങ്ങൾക്കും ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കും പിന്തുണ നൽകുകയാണ് ചെയ്യുന്നത്.

'സ്വദേശികൾക്കുള്ള അസുലഭ അവസരം'

തങ്ങളുടെ പദ്ധതികൾ തുടങ്ങാനും വാണിജ്യ നിക്ഷേപ ലോകത്തേക്ക് കടക്കാനും സ്വദേശികൾക്ക് ലഭിക്കുന്ന അസുലഭ അവസരമായിരിക്കും 'മിർദിഫ് പാർക്ക് വേ' എന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകളായ സ്വദേശികൾക്ക് ഇവിടെ 34 അവസരങ്ങളാണുണ്ടാവുക. കോഫി ഷോപ്പുകൾ, സ്‌നാക്‌സ്, ഗ്രിൽസ്, ബർഗർ, പാസ്ത, മധുരപലഹാരങ്ങൾ, വിവിധ തരത്തിലുള്ള ജ്യൂസുകൾ എന്നിങ്ങനെയായിരിക്കും ഇത്. രാജ്യത്തെ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനാൽ പ്രധാനപ്പെട്ട ഒരു ദേശീയ പദ്ധതിയായി 'മിർദിഫ് പാർക്ക് വേ' കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഇവിടെ നിന്ന ലഭിക്കുന്ന സേവനങ്ങൾക്ക് ഒരു മാതൃകയും ദേശീയ - അന്തർദേശീയ തലത്തിലുള്ള വളർച്ചയും സാമ്പത്തിക നവോദ്ധാനവുമായിരിക്കും ഈ പദ്ധതി.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ആകർഷിക്കുന്ന സുപ്രധാനമായൊരു സ്ഥാനത്താണ് പദ്ധതി നിലവിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തിഹാദ് മാളിന് സമീപം അൽ ഖവാനീജ് സ്ട്രീറ്റിന് അഭിമുഖമായിട്ടായിരിക്കും ഇത് നിലകൊള്ളുക. റോഡിലേക്കുള്ള പ്രവേശന സൗകര്യം, സുഗമമായ സഞ്ചാര സൗകര്യം, ആവശ്യത്തിന് പാർക്കിങ് സ്ഥാനം എന്നിവയ്ക്ക് പുറമെ ഇവിടെയെത്തുന്ന സന്ദർശകർക്ക് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കുന്നു. സമൂഹത്തിലെ നിരവധിപ്പേർക്കും മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബൈയിലേക്ക് വരുന്ന സന്ദർശകർക്കുമെല്ലാം പ്രിയങ്കരമായൊരു ഷോപ്പിങ്, വിനോദ സങ്കേതമായി ഈ പ്രദേശം മാറുകയും ചെയ്യും.

'മിർദിഫ് പാർക്ക് വേ' പോലെ മൂന്ന് പദ്ധതികൾ കൂടി

തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്വദേശി വ്യാപാരികൾക്ക് പിന്തുണയുമായി സമാനമായ മൂന്ന് ദേശീയ പദ്ധതികൾ കൂടി സ്ഥാപിക്കാൻ യൂണിയൻ കോപിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ഇതിനാവശ്യമായ അനുമതികൾ ലഭിച്ച ശേഷം ഇവയും പ്രഖ്യാപിക്കും. ദുബൈയിലെ ഒരു പ്രധാന വിനോദ, സേവന കേന്ദ്രമായി 'മിർദിഫ് പാർക്ക് വേ' മാറുമെന്നും അദ്ദേഹം പറഞ്ഞു. മുഷ്‌രിഫ് പാർക്ക്, വിമാനത്താവളം, ദുബൈ സഫാരി എന്നിങ്ങനെയുള്ള സുപ്രധാന സ്ഥലങ്ങൾക്ക് അടുത്തായതിനാൽ ഈ സ്ഥലത്തിന്റെ പ്രാധാനം കൊണ്ടുതന്നെ വിനോദം, വിനോദ സഞ്ചാരം എന്നിങ്ങനെയുള്ള മേഖലകൾക്ക് ശക്തമായ പിന്തുണയായി 'മിർദിഫ് പാർക്ക് വേ' മാറും. പൊതുജനങ്ങൾക്ക് വിനോദത്തിനും ഷോപ്പിങിനുമുള്ള പുതിയ സ്ഥാനങ്ങൾ അവതരിപ്പിക്കുക വഴി അവരുടെ ജീവിത നിലവാരവും മെച്ചപ്പെടും. ഒപ്പം ചെറുകിട - ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കും ഇതൊരു മികച്ച അവസരമായിരിക്കും.

2,32,607 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന വിനോദ, സാമൂഹിക പ്രവർത്തനം

ഏറ്റവും മികച്ച സേവനം നൽകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരം പാലിച്ചുകൊണ്ടാണ് 'മിർദിഫ് പാർക്ക് വേ' സജ്ജമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി 2,32,607 ചതുരശ്ര അടി സ്ഥലം മാറ്റിവെയ്ക്കും. ഇവിടേക്ക് ആവശ്യമായ വെളിച്ചം, ദിശാ ബോർഡുകൾ, പരസ്യങ്ങൾ എന്നിവയും തയ്യാറാക്കും. ആകർഷകങ്ങളായ നിറങ്ങളിൽ ഈ സ്ഥലത്തെ അണിയിച്ചൊരുക്കും. കായിക വിനോദങ്ങൾക്കായി 30,000 ചതുരശ്ര അടിയിൽ പ്രത്യേക റബ്ബർ ഗ്രാസ് ഫ്‌ളോർ സജ്ജമാക്കും. മനോഹരമായ അന്തരീക്ഷം ആസ്വദിക്കാനായി ഇവിടെ മേശകളും കേസരകളും സജ്ജീകരിക്കുന്നതിനാൽ കുടുംബങ്ങൾക്കും മറ്റ് സന്ദർശകർക്കും ശാന്തവും മനോഹരവുമായ അനുഭൂതിയോടെ തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ ചെലഴിക്കാനുമാവും.