തിരുവനന്തപുരം : ഏറ്റവും നല്ല സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനത്തിന് രണ്ടുവർഷത്തിൽ ഒരിക്കൽ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹ സാഹിബിന്റെ സ്മരണാർത്ഥം കേരള സഹൃദയവേദി ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് ചെറിയാൻ ഫിലിപ്പിനെ തെരഞ്ഞെടുത്തതായി വേദി പ്രസിഡണ്ട് ചാന്നാങ്കര എം പി കുഞ്ഞ് അറിയിച്ചു.

കഴിഞ്ഞ കാലങ്ങളിൽ ചെറിയാൻ ഫിലിപ്പ് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നൽകിയ സംഭാവനയാണ് അവാർഡിന് പരിഗണിച്ചത് മുന്മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുട്ടി അഹമ്മദ് കുട്ടി ചെയർമാനായ കമ്മിറ്റി ഗ്യാലപ്പ് പോളിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.25000 രൂപയും ആർട്ടിസ്‌റ് മോഹൻ രൂപകൽപന ചെയ്ത ശിൽപവും ആണ് അവാർഡ്.

ഒക്ടോബർ 25 (തിങ്കളാഴ്ച) ന് വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം നന്ദാവനം പാണക്കാട് ഹാളിൽ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വേദി പ്രസിഡന്റ് ചാന്നാങ്കര എം. പി. കുഞ്ഞ് അറിയിച്ചു.