- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച; ഒരാളുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി. മുക്കാടി സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇബ്രാഹിം, ബീരൻ എന്നിവരെയാണ് ഇനിയും കണ്ടെത്താനായിട്ടില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായത്. നാലംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടി എന്നയാളെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. കാണാതായവർക്കായി തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പൊന്നാനിയിൽ റോഡ് ഉപരോധിച്ചിരുന്നു.
തെരച്ചിലിനായി മതിയായ സർക്കാർ സംവിധാനങ്ങൾ ഇല്ലെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. കോസ്റ്റ് ഗാർഡും നേവിയും ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച് സംയുക്ത തെരെച്ചിൽ നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അനേഷണം കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവർ അറിയിച്ചതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ