- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലപ്പാവ് അഴിച്ച് കയർ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്തു; വെള്ളച്ചാട്ടത്തിൽ വീണ രണ്ട് സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാർ
ഒട്ടാവ : വെള്ളച്ചാട്ടത്തിൽ അകപ്പെട്ട സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാർ. പാറയിൽ നിന്ന് കാൽ തെന്നി വെള്ളച്ചാട്ടത്തിന് സമീപത്തേയ്ക്ക് വീണ രണ്ട് സഞ്ചാരികളെ സാഹസികമായാണ് സിഖുകാർ രക്ഷപ്പെടുത്തിയത്.
തലപ്പാവ് അഴിച്ച് കയർ പോലെ കെട്ടി താഴേക്ക് ഇട്ടുകൊടുത്താണ് സഞ്ചാരികളെ ഇവർ മുകളിലേയ്ക്ക് കയറ്റിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ഗോൾഡൻ ഇയേഴ്‌സ് പ്രൊവിൻഷ്യൽ പാർക്കിലാണ് സംഭവം.മലകയറ്റിന് എത്തിയ കുൽജിന്ദർ കിന്ദയും സുഹൃത്തുക്കളുമാണ് രണ്ടു സഞ്ചാരികൾ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങി കിടക്കുന്നത് കണ്ടത്.
ഇവിടെ നിന്ന് മുകളിലേക്ക് കയറാൻ കഴിയാതെ ബുദ്ധിമുട്ടിയ ഇവരെ സിഖുകാരുടെ സംഘം രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.മറ്റൊന്നും ചിന്തിക്കാതെ സമയോചിതമായി പ്രവർത്തിച്ചതിനാൽ രണ്ടു ജീവനുകൾ രക്ഷപ്പെട്ടെന്ന് കുറിച്ച് നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത്.