- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എം.ഡി.എം.എ എത്തിച്ചു; പ്രധാന ഏജന്റ് പിടിയിൽ
പൊന്നാനി: പൊന്നാനി മേഖലയിൽ സിന്തറ്റിക് ഇനത്തിൽ പെട്ട വീര്യമേറിയ മയക്കുമരുന്നായ എം.ഡി.എം.എ വിൽപ്പനക്കായി എത്തിക്കുന്ന പ്രധാന ഏജന്റ് അറസ്റ്റിൽ. പൊന്നാനി തൃക്കാവ് സ്വദേശി ഫൈസൽ റഹ്‌മാനെ (38)യാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിന്റെയും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആർ മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമായി ഫൈസലിന്റെ ബന്ധു ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിലെ പ്രധാന ഏജന്റായ ഫൈസൽ റഹ്‌മാനെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ പൊന്നാനിയിലേക്ക് കൊണ്ടു വരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാർട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽ പെട്ട മയക്ക് മരുന്നാണ് എം.ഡി.എം.എ. നിശാക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂർവ്വ പാർട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ്. ഇയാളെ ചോദ്യം ചെയ്തതിൽ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്ക് വിൽപന നടത്താൻ കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ