- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ ഫുട്‌ബോൾ താരത്തെ കഴുത്തറുത്തുകൊന്നു; തലയറുക്കപ്പെട്ട ശരീരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചും താലിബാൻ; കൊലപാതക വിവരം പുറത്ത് പറയരുതെന്ന് കുടുംബത്തെ ഭീഷണിപ്പടുത്തി: പേടിച്ചരണ്ട് അഫ്ഗാനിലെ വനിതാ കായികതാരങ്ങൾ
കാബൂൾ: അഫ്ഗാനിലെ വനിതാ ഫുട്‌ബോൾ താരത്തെ താലിബാൻ കഴുത്തറുത്തുകൊന്നു. ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗം മെഹ്ജബിൻ ഹക്കിമിയെ ആണ് താലിബാൻ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതക വിവരം പുറത്ത് പറയരുതെന്ന് കുടുംബത്തെ ഭീഷണിപ്പടുത്തിയതിനാൽ ഈ മാസമാദ്യം നടന്ന കൊലപാതക വിവരം ഇപ്പോഴാണ് പുറത്ത് വരുന്നത്.
ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെഹ്ജബിന്റെ പരിശീലകയാണ് കൊല്ലപ്പെച്ച വിവരം വെളിപ്പെടുത്തിയത്. സ്വന്തം പേരു വെളിപ്പെടുത്താതെയാണ് ഇദ്ദേഹം മഹ്ജാബീന്റെ മരണം സ്ഥിരീകരിച്ചത്. എപ്പോഴാണ് കൊലപാതകമുണ്ടായതെന്ന് താരത്തിന്റെ കുടുംബത്തിനു മാത്രമേ അറിയൂ. ഇതേക്കുറിച്ച് പുറത്തു പറയരുതെന്ന് താരത്തിന്റെ കുടുംബാംഗങ്ങളെ താലിബാൻ ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തുവരാൻ വൈകിയതെന്നും ഈ പരിശീലകൻ വ്യക്തമാക്ക.
Last night, the #Taliban beheaded Mahjabeen Hakimi, a former member of the Afghan women's volleyball team.
- Emily Schrader - אמילי שריידר (@emilykschrader) October 20, 2021
My heart aches for the women of #Afghanistan pic.twitter.com/Io6w8b7PSj
അഫ്ഗാൻ ടീമിൽ അംഗമായിരുന്ന മഹ്ജാബീൻ ഹക്കിമി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വച്ചാണ് വധിക്കപ്പെട്ടത്. കാബൂൾ മുൻസിപ്പാലിറ്റി വോളിബോൾ ക്ലബിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന മഹ്ജാബീൻ. അഷ്‌റഫ് ഗനി സർക്കാർ നിലംപതിക്കുന്നതിനു മുൻപാണ് താരം ക്ലബിനായി കളിച്ചിരുന്നത്. താലിബാന് എതിർപ്പുള്ള ഹസാറ വിഭാഗത്തിൽപ്പെട്ട താരമായിരുന്നു മഹ്ജാബീൻ എന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റതുമുതൽ വനിതകളെ കായികരംഗത്തു തടയുന്ന നയമാണ് താലിബാന്റേത്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വനിതകൾ മത്സരിക്കുന്നത് താലിബാൻ വിലക്കിയിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് വിദേശത്തും സ്വദേശത്തുമായി ടൂർണമെന്റുകളിൽ കളിക്കുകയും ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത വോളിബോൾ താരങ്ങൾക്കായും താലിബാൻ രാജ്യവ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.
മെജ്ഹബിന്റെ മരണത്തോടെ പേടിച്ചരണ്ട അവസ്ഥയിലാണ് അഫ്ഗാനിലെ വനിതാ കായികതാരങ്ങൾ. നിരവധി വനിതാ കായികതാരങ്ങൾ താലിബാൻ അധികാരത്തിൽ എത്തും മുന്നേ രാജ്യം വിട്ടിരുന്നു. എന്നാൽ അഫ്ഗാൻ വോളിബോൾ ടീമിലെ രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യത്തുനിന്നു രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ഈ പരിശീലകൻ സൂചിപ്പിക്കുന്നത്. അഫ്ഗാനിൽ കുടുങ്ങിപ്പോയവരുടെ കൂട്ടത്തിലായിരുന്നു മഹ്ജാബീൻ ഹക്കിമി.
വോളിബോൾ ടീം അംഗങ്ങളിൽ 2 പേർക്കു മാത്രമേ താലിബാൻ അധികാരത്തിലെത്തുന്നതിനു മുൻപ് രാജ്യം വിടാൻ കഴിഞ്ഞിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലക പറഞ്ഞു. താരങ്ങൾ ആഭ്യന്തര വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ടിവി പരിപാടികളിൽ പങ്കെടുത്തതുമാണു താലിബാനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ നൂറോളം വനിതാ ഫുട്‌ബോൾ താരങ്ങളെ ഫിഫയും ഖത്തർ സർക്കാരും രക്ഷപ്പെടുത്തിയ വാർത്ത പുറത്തുവന്ന് ഒരാഴ്ച തികയുന്നതിനിടെയാണ് വനിതാ വോളിബോൾ താരം കൊല്ലപ്പെട്ട വാർത്തയും പുറത്തുവരുന്നത്. അഫ്ഗാൻ വനിതാ ടീമിലെ താരങ്ങളെ അവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഫിഫയും ഖത്തർ സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ