- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോൺ എബ്രഹാം മലയാള സിനിമയിലേക്ക്; അരങ്ങേറ്റം അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന്റെ നിർമ്മാതാവായി
ബോളിവുഡ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം മലയാളത്തിലേക്ക്. നിർമ്മാണ രംഗത്താണ് പാതിമലയാളിയായ ജോൺ എബ്രഹാമിന്റെ അരങ്ങേറ്റം. അനശ്വര രാജനെ നായികയാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോൺ എബ്രഹാമിന്റെ മലയാളത്തിലെ ആദ്യ സംരംഭം. വാഗതാനായ രഞ്ജിത്ത് സജീവനാണ് നായകൻ.
ജെഎ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക് അക്‌ബർ അലിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ബുധനാഴ്ച മൈസൂരിൽ ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധർമ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകൾ. രണദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Next Story