ഠനവൈകല്യമുള്ള ഒരു കുട്ടി പോപ്പിന്റെ ഔദ്യോഗിക പരിപാടി നടക്കുന്ന വേദിയിൽ കയറിയത് ഹൃദ്യമായ നിമിഷങ്ങളാണ് കാണികൾക്ക് പകർന്ന് നൽകിയത്. വേദിയിൽ കയറിയ കുട്ടിക്ക് തന്റെ അടുത്തുഇരിപ്പിടമൊരുക്കി പോപ്പ് ഫ്രാൻസിസ്. തുടർന്ന് ഹസ്തദാനം നൽകി പോപ്പ് പത്തുവയസ്സുകാരനായ പാവ്ലോ ജൂനിയറിനെ അഭിവാദ്യംചെയ്തപ്പോൾ ആ കൊച്ചു മിടുക്കൻ ആവശ്യപ്പെട്ടത് പോപ്പിന്റെ തൊപ്പി ധരിക്കാൻ തരുമോ എന്നായിരുന്നു. ഉടൻ സമാനമായ മറ്റൊരു തൊപ്പി വരുത്തി ആ കുട്ടിക്ക് നൽകിയ പോപ്പ്.

അതേസമയം പേപ്പൽ ഹൗസ് തലവനായ മോസിഞ്ഞർ ലിയോനാർഡോ സാപീൻസ കുട്ടിക്ക് ഇരിക്കാനായി തന്റെ കസേര ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. സ്വന്തം വീട്ടിൽ എന്നപോലെ ഭയം ഏതും കൂടാതെ വേദിയിൽ വന്ന് തന്റൊപ്പം ഇരുന്ന ആ പത്തുവയസ്സുകാരനെ പോപ്പ് അഭിനന്ധിക്കുകയും ചെയ്തു. പിന്നീട് പോപ്പ് നൽകിയ വെളുത്ത തൊപ്പിയും ധരിച്ച് സദസ്സിൽ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഇരിക്കാൻ കുട്ടി പോയപ്പോൾ പോപ്പിന്റെ മഹാമൻസ്‌കതയ്ക്കും സഹാനുഭൂതിക്കും മുന്നിൽ വൻ കരഘോഷം ഉയർന്നു.

നമ്മളെയെല്ലാം ഒരു വലിയ പാഠം പഠിപ്പിച്ച ആ കുട്ടിയോട് നന്ദി രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ പോപ്പ് അവന്റെ പരിമിതികളിൽ ദൈവം എന്നും അവന്റെ തുണയായിരിക്കട്ടെ എന്നും ആശംസിച്ചു. ഹൃദയത്തിൽ നിന്നും ജീവിതത്തിലേക്ക് ഒരു പരിഭാഷകന്റെ ആവശ്യം കുട്ടികൾക്കില്ല, അവരുടെ ഹൃദയം നേരെനടന്നടുക്കുന്നത് ജീവിതത്തിലേക്കാണ്, പോപ്പ് തുടർന്ന് പറഞ്ഞു.

സ്വാതന്ത്ര്യം എന്ന വിഷയത്തെ ആധാരമാക്കി കാണികളോട് സംസാരിച്ച പോപ്പ് അത് സ്വന്തം ആവശ്യത്തിനുള്ളതല്ലെങ്കിൽ മാത്രമാണ് അത് നീതിയുക്തമാകുന്നതെന്നും പറഞ്ഞു. സ്നേഹത്താൽ നയിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ് നമ്മളേയും മറ്റുള്ളവരെയും എല്ലാ അർത്ഥത്തിലും സ്വതന്ത്രമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക മാനങ്ങൾ ക്രിസ്തുമതത്തിന്റെ അടിസ്ഥാനമാണെന്ന് ഓർമ്മപ്പെടുത്തിയ പോപ്പ് അത് എല്ലാവരുടെയും നന്മക്കായിട്ടായിരിക്കണം എന്നും വ്യക്തിപരമായ താത്പര്യങ്ങൾക്കാകരുതെന്നും പറഞ്ഞു.

സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രം പോരെന്നും, ശരിയായ സ്വാതന്ത്ര്യം തെരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. മറ്റുള്ളവർ തങ്ങളുടെ സ്വാതന്ത്ര്യത്തിന് വിഘാതമാണെന്ന് ഒരിക്കലും ചിന്തിക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. വത്തിക്കാനിലെ പോൾ ആറമൻ ഹോളിലോ സെയിന്റ് പീറ്റേഴ്സ് ചത്വരത്തിലോ പോപ്പ് ഫ്രാൻസിസ് എല്ലാ ആഴ്‌ച്ചയിലും ഇത്തരത്തിലുള്ള യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.