- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ നിന്നും 95 പ്രകാശവർഷം അകലെ ഒരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ; ഭീമൻ സംഘട്ടനം മൂലം ഗ്രഹത്തിന്റെ അന്തരീക്ഷം പാകുതിയോളം ഇല്ലാതെയായി; സംഘട്ടനം നടന്നത് 2 ലക്ഷം വർഷങ്ങൾക്കപ്പുറം; പുതിയ ഗ്രഹവ്യുഹത്തിന്റെ വിശേഷങ്ങൾ അറിയാം
ഏതെങ്കിലുമൊരു ഛിന്നഗ്രഹം ഒരുനാളെത്തി ഭൂമിയുമായി കൂട്ടിയിടിച്ച് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇല്ലാതെയാക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. ഇപ്പോളിതാ ശൂന്യാകാശത്തിന്റെ അനന്തതയിൽ ഇത്തരത്തിലൊരു സംഘട്ടനം നടന്നതിന്റെ തെളിവുകൾ ഇപ്പോൾ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. എച്ച് ഡി 172555 എന്ന ഗ്രഹമണ്ഡലത്തിൽ അത്തരത്തിലൊരു സംഘട്ടനം നടന്നതിന്റെ തെളിവുകളാണ് എം ഐ ടിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
എച്ച് ഡി 172555 എന്ന ഗ്രഹമണ്ഡലം 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹവുമായി കൂട്ടിയിടിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 95 പ്രകാശവർഷം അകലെയുള്ള ഗ്രഹമണ്ഡലത്തിൽ മണിക്കൂറിൽ 35,000 കിലോമീറ്ററിലധികം വേഗതയിലാണ് ഈ സംഘട്ടനം നടന്നിരിക്കുന്നത്. അതിന്റെ ഫലമായി ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ ഒരു ഭാഗം കത്തിനശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എച്ച് ഡി 172555 നക്ഷത്രത്തെ ചുറ്റിയുള്ള കർബൺ മോണോക്സൈഡിന്റെയും പൊടിപടലങ്ങളുടെ ആവരണം തെളിയിക്കുന്നത് അതാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
എച്ച് ഡി 172555 എന്ന നക്ഷത്രത്തോട് വളരെ അടുത്താണ് ഈ ആവരണം സ്ഥിതിചെയ്യുന്നത്. നക്ഷത്രത്തിനടുത്ത് ഇത്രയധികം കാർബൺ മോണോക്സൈഡ് കാണപ്പെടുന്നതിൽ നിന്ന് അനുമാനിക്കാവുന്നത് അത് ഒരു സംഘട്ടനത്തിന്റെ ഫലമായി ഉദ്പാദിപ്പിക്കപ്പെട്ടതാണ് എന്നാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വളരെ വലിയൊരു സംഘട്ടനമായിരിക്കും നടന്നിട്ടുണ്ടാവുക എന്നും അതിൽ ഭൂമിയുടേതിന് സമാനമായ വലിപ്പമുള്ള രണ്ട് ഗ്രഹങ്ങൾ ഉൾപ്പെട്ടിരിക്കാമെന്നും അവർ പറയുന്നു.
ഇത്തരത്തിൽ ഭീമൻ സംഘട്ടനത്തിന്റെ ഫലമായി ഒരു ഗ്രഹത്തിന്റെ അന്തരീക്ഷം ഇല്ലാതെയാകുന്ന പ്രതിഭാസം കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇത്തരത്തിലുള്ള ഭീമൻ സംഘട്ടനങ്ങളെ കുറിച്ച് പഠിക്കാൻ ഏറെയുണ്ടെങ്കിലും ധാരാളം മണ്ഡലങ്ങളിൽ ഇത് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഗവേഷകർ പറയുന്നു. ഇപ്പോൾ ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്‌ച്ച ലഭിച്ചിരിക്കുന്നതായും അവർ പറഞ്ഞു.
എച്ച് ഡി 172555 എന്ന നക്ഷത്രം കുറേക്കാലമായി ശാസ്ത്രജ്ഞരുടെ ജിജ്ഞാസ ഉണർത്തുന്ന ഒന്നാണ്. ഗ്രഹങ്ങൾ രൂപപ്പെട്ട കാലത്ത് നക്ഷത്രത്തിനടുത്ത് അതിവേഗതയിലുള്ള ഒരു സംഘട്ടനം നടന്നതായി നാസയുടെ സ്പിറ്റ്സർ സ്പേസ് ടെലസ്‌കോപ് 2009-ൽ കണ്ടെത്തിയിരുന്നു. എന്നാൽ, അന്ന് ഗ്രഹത്തിന്റെ അന്തരീക്ഷം ഭാഗികമായി നഷ്ടപ്പെട്ട കാര്യം കണ്ടെത്താനായില്ല.
മറുനാടന് മലയാളി ബ്യൂറോ