- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രസ്തുമസ് പാർട്ടികൾ നടത്തേണ്ട;ഒരു ടേബിളിൽ പരമാവധി 10 പേർക്ക് അനുമതി;രാത്രി കർഫ്യൂ ഇല്ല; അയർലന്റിൽ നടപ്പിലാക്കുന്ന ഇളവുകൾ ഇങ്ങനെ
രാജ്യത്ത് കിസ്മസ് പാർട്ടികൾ ഈ വർഷം തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ നിയന്ത്രണങ്ങളോടെയായിരിക്കും ആഘോഷങ്ങളെന്ന് മാത്രം.പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഒന്നിലധികം ടേബിൾ ബുക്കിംഗുകൾ നിരോധിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ടേബിൾ സർവ്വീസ് മാത്രമേ അനുവദിക്കൂ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നടപടികളും തുടരും. ഒരു ടേബിളിൽ പരമാവധി 10 പേർക്ക് അനുവാദമുണ്ട്. ഒരു ടേബിളിൽ പരമാവധി 10 മുതിർന്നവർ അല്ലെങ്കിൽ 15 കുട്ടികൾക്ക് ടേബിൾ സർവീസ് അനുവദനീയമാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ വ്യക്തമാക്കുന്നു.
നിലവിലെ രാത്രി 11.30 കർഫ്യൂ പിൻവലിക്കും. അതിനാൽ രാത്രികൾ ആസ്വദിക്കുന്നതിന് തടസ്സമുണ്ടാകില്ല. എന്നിരുന്നാലും, സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലുമുൾപ്പടെ നൈറ്റ്ക്ലബുകളിൽ കർശനമായ പ്രോട്ടോക്കോളുകൾ ബാധകമാകും.
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇൻഡോർ വേദികളിൽ പങ്കെടുക്കാൻ അനുവാദമുണ്ടാകൂ. ഇക്കാര്യത്തിൽ നിലവിലെ നിയന്ത്രണം തുടരും. നൈറ്റ്ക്ലബുകൾക്കുള്ള നിയമവും ഇതുതന്നെയായിരിക്കും.