ബിദിനം പ്രമാണിച്ച് നാളെ (വ്യാഴം) ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിങ് വ്യാഴാഴ്ച സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി(ആർ.ടി.എ) അറിയിച്ചു. നേരത്തെ ഷാർജയും ദുബൈയും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു

റോഡ്, ജല ഗതാഗതം, സേവന കേന്ദ്രങ്ങൾ എന്നിവയുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. ജനങ്ങൾ യാത്ര പുറപ്പെടുന്നതിന് മുൻപ് പുനഃക്രമീകരിച്ച സമയം വെബ്‌സൈറ്റിൽ പരിശോധിക്കണം. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ഐ.ടി.സി)യുടെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ നാളെ അടച്ചിടുകയും 24 ന് പുനരാരംഭിക്കുകയും ചെയ്യും.

ഐ.ടി.സിയുടെ വെബ്‌സൈറ്റ്, ദർബി വെബ്‌സൈറ്റ്, ആപ്പ്, ഡാർബ് ആപ്പ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓൺലൈനായി സേവനങ്ങൾക്കായി അപേക്ഷിക്കാം. കൂടാതെ, മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ഏകീകൃത സേവന കേന്ദ്രവുമായി 800850 അല്ലെങ്കിൽ ടാക്‌സി കോൾ സെന്റർ: 600535353 എന്ന നമ്പറിൽ മുഴുവൻ സമയവും ബന്ധപ്പെടാവുന്നതാണ്. ദർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കുമെന്നും അറിയിച്ചു.