- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വിദേശികൾക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധം; രാജ്യത്ത് ഇൻഷൂറൻസ് നിയമം പാസ്സാക്കി; ആറ് മാസത്തിനുള്ളിൽ എല്ലാവരും ഉറപ്പാക്കാൻ നിർദ്ദേശം
ഖത്തറിൽ നിർബന്ധിത ആരോഗ്യഇൻഷൂറൻസ് നിയമം അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി പാസ്സാക്കി. ഗസറ്റിൽ വിജ്ഞാപനം വന്ന് ആറ് മാസത്തിന് ശേഷം നിയമം നടപ്പിൽ വരും. ഈ കാലാവധിക്കുള്ളിൽ രാജ്യത്തെ മുഴുവൻ വിദേശികളും സന്ദർശകരും ഹെൽത്ത് ഇൻഷൂറൻസ് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.
ഖത്തര് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻഷൂറൻസ് കമ്പനികളിൽ നിന്നാണ് ഇൻഷൂറൻസ് എടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടം. മുഴുവൻ തൊഴിലാളികൾക്കും ഇൻഷൂറൻസ് ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കായിരിക്കും.. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തിലൂടെ മുഴുവൻ താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
Next Story