വാഷിങ്ടൺ ഡിസി: നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 22 ന് കോടിയേറ്റോടെ ആരംഭിക്കും.

ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട് കൊടിയേറ്റു കർമ്മങ്ങൾക്കും തുടർന്നു 3 ദിവങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം നൽകും.

ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുനാളാണ് ഈ വർഷം നടക്കുന്നത്.വാഷിങ്ടൺ- നോർത്തേൺ വിർജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങൾ ഈ ഇടവകയുടെ കീഴിൽ ഉണ്ട്.

ഒമ്പത് ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബർ 31 നാണ് തിരുനാൾ നടക്കുന്നത്. തിരുനാൾ ദിവസം ആഘോഷമായ ദിവ്യ ബലി, പ്രദിക്ഷണം, ലദീഞ, സ്‌നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് സെന്റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടുർ നേതൃത്വം നൽകും.