- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമയുടെ കേരള പ്രോജക്ടുകൾക്ക് തുടക്കമായി
2021 ഒക്ടോബർ മാസത്തിൽ കേരളത്തിൽ ഫോമാ നടപ്പിലാക്കുന്ന ഇരുപതിന പരിപാടികളുടെയും, സഹായ പദ്ധതികളുടെയും തുടക്കം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ നിർവ്വഹിച്ചു. അതിരംപുഴയിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ ഫോമ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,കേരള കൺവഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ്, ഫോമാ ദേശീയ സമിതി അംഗം ജോസ് മലയിൽ എന്നിവരും പ്രാദേശിക ജന പ്രതിനിധികളും അടക്കം നിരവധി പേർ പങ്കെടുത്തു. മന്ത്രി വാസവനിൽ നിന്ന് ഫോമാ പ്രസിഡന്റ് പതാക ഏറ്റു വാങ്ങി.
അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കുള്ള പ്രത്യേക ധന സമാഹരണവും ഫോമാ ഗോ ഫണ്ട് വഴി ആരംഭിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ സമാഹരിച്ചു പ്രളയ ദുരിതാശ്വാസമായി എത്തിക്കാനാണ് ശ്രമം. പ്രസിഡണ്ട് അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും മറ്റു അത്യാവശ്യ സാമഗ്രികളും എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഫോമയുടെ കേരള പ്രോജക്ടുകൾ വിജയപ്രദമാക്കാനും, പ്രളയ ദുരിതാശ്വാസ ധന ശേഖരണത്തിലേക്ക് സംഭാവനകൾ നൽകുവാനും, ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.