സ്മിത്ത് കൗണ്ടി (ടെക്സസ്) : ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചിൽ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ കേസ്സിൽ ടെയ്‌ലറിൽ നിന്നുള്ള നഴ്സ് വില്യം ജോർജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി ഒക്ടോബർ 19 ചൊവ്വാഴ്ച വിധിച്ചു .

2017- 2018 കാലഘട്ടത്തിൽ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം , ജോൺ ലഫ്രട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റഫർ ഗ്രീൻവെ, ജോസഫ് കലീന എന്നിവരാണ് ന്യുറോളജിക്കൽ പ്രോബ്ലം മൂലം മരണപ്പെട്ടത് .

വായു കുത്തിവച്ചതിനെ തുടർന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തിൽ കലാശിച്ചത് .വിചാരണക്കിടയിൽ ഡോ.വില്യം യാർബോറോ (ഡാളസിലെ പ്രസിദ്ധ പൾമനോളജിസ്റ്) എങ്ങനെയാണ് വായു കുത്തിവച്ചാൽ രോഗി മരിക്കുകയെന്ന് ജൂറിക്ക് വിശദീകരിച്ചു .

പ്രതിയുടെ അറ്റോർണി ശക്തമായ വാദമുഖം ഉന്നയിച്ചു , തന്റെ കക്ഷി ഇവരുടെ മരണസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഇയാൾക്കെതിരെ കേസ്സെടുക്കാൻ കാരണമെന്ന് അറ്റോർണി പറഞ്ഞു .

പ്രോസിക്യൂട്ടർ പറഞ്ഞത് ഡേവിഡ് മാത്രമാണ് നാല് പേരുടെയും മരണത്തിന് ഉത്തരവാദിയെന്നാണ് . ശിക്ഷ പിന്നീട്