- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരസഭ ശ്രീകാര്യം സോണൽ ഓഫീസിൽ നികുതി വെട്ടിപ്പിലൂടെ പണാപഹരണം; 5.13 ലക്ഷം തട്ടിയ കേസിൽ ഒന്നാം പ്രതിയായ ഓഫീസ് അറ്റന്റർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിൽ നികുതി വെട്ടിപ്പിലൂടെ 5.13 ലക്ഷം രൂപ അപഹരിച്ചെന്ന കേസിൽ ഒന്നാം പ്രതിയായ ഓഫീസ് അറ്റന്ററെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നുമാണ് കല്ലറ മുതുവിള നാനാംകോട് അക്ഷര ഭവനിൽ ബിജു (42) വിനെ ശ്രീകാര്യം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സമർപ്പിച്ച അപേക്ഷയിലണ് തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിനും കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനുമായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.
അപഹരിച്ച മുഴുവൻ തുകയും വീണ്ടെടുക്കുന്നതിനും , വ്യാജ രേഖകളുടെ ഉറവിടം , നിർമ്മാതാക്കൾ , വിതരണക്കാർ എന്നിവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവു ശേഖരണത്തിനുമായാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസിൽ ഒന്നാം പ്രതിയായ ബിജു (42) ഒക്ടോബർ 13 മുതൽ റിമാന്റിൽ കഴിയുകയാണ്. ബിജുവിനെ കൂടാതെ കാഷ്യർ അനിൽ കുമാർ , ഓഫീസ് ഇൻ ചാർജ് ലളിതാംബിക തുടങ്ങിയവരാണ് മറ്റു പ്രതികൾ. അപഹരിക്കപ്പെട്ട തുകയിൽ കുറ്റകൃത്യം കണ്ടു പിടിക്കപ്പെട്ട ശേഷം 1.70 ലക്ഷം രൂപ ബിജു തരിച്ചടച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ