ഹൂസ്റ്റൺ: ഹൂസ്റ്റൺ സിറ്റി റിസൈലിയൻസ് ആൻഡ് സസ്റ്റേനബിലിറ്റി ഓഫീസറായി പ്രിയ സഖറിയായെ നിയമിച്ചു കൊണ്ട് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ഉത്തരവിട്ടു.പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയവയുടെ ഉത്തരവാദിത്വമാണ് പ്രിയ സഖറിയായിൽ നിക്ഷിപ്തമായിട്ടുള്ളത്.

പോളിസി അനലിസ്റ്റ്, അർബൻ ഡിസൈൻ, ക്ലൈമറ്റ് ആക്ഷൻ പ്ലാൻ എന്നിവയിലുള്ള പരിചയ സമ്പത്താണ് ഇവരെ ഈ തസ്തികയിലേക്ക് നിയമിക്കുന്നതിന് സാഹചര്യമൊരുക്കിയത്.യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയായിൽ നിന്നും അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം നേടിയ പ്രിയ ആർക്കിടെക്ട് ബിരുദം നേടിയത് ഇന്ത്യയിൽ നിന്നാണ്.

ഹാരിസ് കൗണ്ടി മെട്രോ ട്രാൻസിറ്റ് അതോറട്ടി സീനിയർ ട്രാൻസിറ്റ് പ്ലാനറായും പ്രിയ പ്രവർത്തിച്ചിരുന്നു.ഹൂസ്റ്റൺ സിറ്റിയുടെ ബഹുമുഖ വളർച്ചക്ക് പ്രിയ സഖറിയായുടെ സേവനം ലഭ്യമാകുമെന്ന് ഹൂസ്റ്റൺ മേയർ ടർണർ സിൽവസ്റ്റർ പ്രത്യാശ പ്രകടിപ്പിച്ചു.