സ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ നിയമങ്ങൾ റദ്ദാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ.വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യാന്തര വിദ്യാർത്ഥികളെ ACTയിലേക്ക് ക്വാറന്റൈൻ ഇല്ലാതെ തിരിച്ചുവരാൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. അടുത്ത വർഷം ആദ്യമാണ് ഇത് സാധ്യമാവുക.

വിക്ടോറിയയിൽ വന്നിറങ്ങുന്നവർക്കും ഹോട്ടലിലോ, വീട്ടിലോ 14 ദിവസം ക്വാറന്റൈൻ ആവശ്യമായി വരില്ല. സമ്പൂർണ്ണ വാക്സിനേഷൻ നേടിയവർക്കാണ് ഈ ഇളവ്. 2020 മാർച്ചിൽ ഓസ്ട്രേലിയ അന്താരാഷ്ട്ര അതിർത്തി അടച്ചത് മുതൽ തിരികെ വരാൻ അനുമതിയുള്ള പൗരന്മാരും, സ്ഥിര താമസക്കാരും ഹോട്ടൽ ക്വാറന്റൈൻ ചെയ്യേണ്ടിയിരുന്നു.

ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾക്ക് 2022 ആദ്യത്തോടെ തിരിച്ചെത്താൻ കഴിയുമെന്ന് ടെറിട്ടറി സർക്കാർ വ്യക്തമാക്കി.TGA അംഗീകൃത വാക്സിൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളെയാണ് അനുവദിക്കുക. ഇവർക്ക് ക്വാറന്റൈൻ ബാധകമായിരിക്കില്ല.

എസിടിയിൽ 29 മുതൽ കുടുതൽ ഇളവുകൾ നടപ്പിലാക്കും. കെട്ടിടത്തിന് പുറത്ത് മാസ്‌ക് നിർബന്ധമായിരിക്കില്ല. എത്രപേർക്ക് ഒത്തുകൂടാം എന്ന പരിധിയിലും മാറ്റം നടപ്പിലാകും. നവംബർ ഒന്ന് മുതൽ ന്യൂ സൗത്ത് വെയിൽസിലേക്ക് ടെറിട്ടറിയിൽ നിന്ന് യാത്ര ചെയ്യാം. അതെസമയം ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ടെറിട്ടറിയിൽ എത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ ആവശ്യമായി വരില്ല.

രോഗവ്യാപനം രൂക്ഷമായിട്ടുള്ള ഹൈ റിസ്‌ക്ക് പ്രാദേശിക കൗണ്‌സിലുകളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ടെറിട്ടറിയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തുക. ഹോട്ട്‌സ്‌പോട്ടുകളായി കൂടുതൽ ഇടങ്ങളെ ഉൾപ്പെടുത്തും.ഇതിന് ശേഷം നവംബർ അവസാനത്തോടെ ടെറിട്ടറിയിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും.

ക്വാറന്റൈൻ നിബന്ധനകൾ നവംബർ 1 മുതൽ റദ്ദാക്കാനാണ് സാധ്യത. വാക്സിനേഷൻ സ്വീകരിച്ച ഓസ്ട്രേലിയക്കാർക്ക് ഇതേ ദിവസം മുതലാണ് എൻഎസ്ഡബ്യു ക്വാറന്റൈൻ രഹിത യാത്രകൾ അനുവദിക്കുന്നത്. തിരിച്ചെത്തുന്ന യാത്രക്കാർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നതിന് പുറമെ നെഗറ്റീവ് ടെസ്റ്റ് ഫലവും രേഖപ്പെടുത്തണം.

വാക്സിനേഷൻ സ്വീകരിച്ച എൻഎസ്ഡബ്യു താമസക്കാർക്ക് ക്വാറന്റൈൻ ചെയ്യാതെ പ്രവേശിക്കാമെന്ന് വിക്ടോറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ബുധനാഴ്ച അർദ്ധരാത്രിയാണ് സിഡ്നി, ബ്ലൂ മൗണ്ടെൻസ്, സെൻഡ്രൽ കോസ്റ്റ്, ഷെൽഹാർബർ, വൂളോംഗ്ഗോംഗ് എന്നിവിടങ്ങളിലെ റെഡ് സോണുകൾ റദ്ദാക്കിയത്.

അതേസമയം ഈ മേഖലയിൽ നിന്നും വാക്സിനെടുക്കാതെ വരുന്നവർക്ക് പെർമിറ്റ് ആവശ്യമാണ്. നവംബർ 1 മുതൽ വാക്സിനെടുത്ത ഓസ്ട്രേലിയക്കാർക്ക് അന്താരാഷ്ട്ര യാത്രകൾ അനുവദിക്കും. എന്നാൽ എൻഎസ്ഡബ്യു, വിക്ടോറിയ എന്നിവിടങ്ങളിൽ മാത്രമാണ് ക്വാറന്റൈൻ ഇല്ലാതെ തിരികെ എത്താൻ കഴിയുക.