ഒമാനിൽ നൂറുകണക്കിന് സർക്കാർ തസ്തികകളിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നു. ഇതോടെ നൂറ് കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് സൂചന.സർക്കാർ മേഖലയിൽ ഒമാനികൾക്ക് 1,114 തൊഴിലവസരങ്ങളുണ്ടെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.

തൊഴിലവസര പദ്ധതികൾ വേഗത്തിലാക്കണമെന്ന ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ ആജ്ഞ പ്രകാരമാണിത്. 587 തൊഴിലവസരങ്ങളാണ്.ആദ്യ സെറ്റിൽ വരുന്നത്. ഇവയിൽ ചിലത് ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും മറ്റുള്ളവയിൽ പ്രവാസികൾക്ക് പകരമായാണ് സ്വദേശികളെ നിയമിക്കുക. സാമ്പത്തിക ഗ്രേഡിൽ വരുന്ന 286 തസ്തികകളിലേക്കും നിയമനം നടക്കും. മൂന്നാമത്തെ സെറ്റിൽ വരുന്ന 241 തസ്തികകളിൽ നിന്നും പ്രവാസികളെ മാറ്റിയാണ് നിയമനമുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചു.

ഇവയിൽ 11 തസ്തികകൾ ബിരുദാനന്തര ബിരുദമുള്ളവർക്കാണ്. 746 എണ്ണം ബിരുദധാരികൾക്കും 109 എണ്ണം പോസ്റ്റ് ജനറൽ എജുക്കേഷൻ ഡിപ്ലോമയുള്ളവർക്കും 56 എണ്ണം ജനറൽ എജുക്കേഷൻ ഡിപ്ലോമക്കാർക്കും 192 എണ്ണം കൈത്തൊഴിലുകാർക്കും സഹായികൾക്കുമാണ്‌