ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 22 -മുതൽ ഒക്ടോബർ -31 വരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി വെരി റവ. ഫാ. ആന്റണി പുല്ലുകാട്ട് അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ ഒക്ടോബർ 31-ന് ഞായറാഴ്ച രാവിലെ 9.30- ന് നടത്തപ്പെടും .

കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരിക്കും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്.

2013 ഒക്ടോബർ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർ സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില് ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകർ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ഒക്ടോബർ 22 - ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ജോസഫ് അലക്‌സിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ് .തോമസ് വാർഡ് നേതൃത്വം നൽകും.

ഒക്ടോബർ 23 - ന് ശനിയാഴ്ച രാവിലെ 9:00- ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്.മേരീസ് വാർഡ് നേതൃത്വം നൽകും.

ഒക്ടോബർ 24 - ന് ഞായറാഴ്‌ച്ച രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി റവ. ഫാ.ആന്റണി പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. പോൾസ് വാർഡ് വാർഡ് നേതൃത്വം നൽകും.

ഒക്ടോബർ 25 - ന് തിങ്കളാഴ്‌ച്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ബിജു നാറാണത്തു സി.എം.ഐ - യുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. ജോസഫ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ഒക്ടോബർ 26 - ന് ചൊവ്വാഴ്‌ച്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ജോണി തോമസ് സി.എം.ഐ - യുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. ജോർജ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ഒക്ടോബർ 27 - ന് ബുധനാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ജോയി ചാക്കോ - യുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. ആന്റണി വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ഒക്ടോബർ 28 - ന് വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ബ്രോൺസ് സെന്റ്.തോമസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ വികാരി റവ. ഫാ. ജോർജ് ഇളമ്പാശ്ശേരി - യുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. ജൂഡ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ഒക്ടോബർ 29 - ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ന്യൂയോർക് ഹഡ്‌സൺവാലി സെന്റ്.ജോസഫ് സീറോ മലബാർ കാത്തലിക് മിഷൻ ദേവാലയത്തിന്റെ മിഷൻ ഡയറക്ടർ റവ. ഫാ. റോയ്സൺ മേനോലിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. അൽഫോൻസാ കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ഒക്ടോബർ 30 - ന് ശനിയാഴ്ച രാവിലെ 9.00- ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി റവ. ഫാ.ആന്റണി പുല്ലുകാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്. തെരേസ ഓഫ് കൊൽക്കൊത്ത വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം വഹിക്കും.

വിശുദ്ധന്റെ പ്രധാന തിരുനാളായ ഒക്ടോബർ 31 -ന് ഞായറാഴ്ച രാവിലെ 9.30-ന് ആഘോഷമായ ദിവ്യബലി ഇടവക വികാരി റവ. ഫാ.ആന്റണി പുല്ലുകാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. റവ.ഫാ .ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പീറ്റർ അക്കനത്ത് എന്നിവർ സഹകാർമ്മികരായിയിരിക്കും. ദിവ്യബലിക്കു ശേഷം ലതീഞ്ഞും, തിരുശേഷിപ്പ് വണക്കവും, തുടർന്ന് നേർച്ച വിതരണവും, നേർച്ച സദ്യയും ഉണ്ടായിരിക്കും.

ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ തിരുനാൾ ചടങ്ങുകൾ ഓരോ ദിവസവും നേർച്ച സദ്യയോടെയായിരിക്കും സമാപിക്കുക.

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക:

ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492, ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, ബിൻസി ഫ്രാൻസിസ് (കോർഡിനേറ്റർ), 908-531-4034, ജോജോ ചിറയിൽ (കോർഡിനേറ്റർ) 212 810-1093, ജെയിംസ് പുതുമന (കോർഡിനേറ്റർ) 732-216-4783.

നിയോഗങ്ങൾ സമർപ്പിക്കാൻ : https://forms.gle/gPkg1c5Df5DZU1g2A

വെബ്: www.stthomassyronj.org
--