കുറവിലങ്ങാട്: ബെംഗളൂരുവിൽ നിന്നും ലക്ഷക്കണക്കിനു രൂപയുടെ ലഹരിമരുന്നുമായി ബൈക്കിൽ വരുന്ന വഴി അറസ്റ്റിലായ യുവാവിനെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വേളൂർ സ്വദേശി എ. അഭിജിത്തിനെയാണ് കോടതി റിമാൻഡ് ചെയ്തത്.

ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന 6.5 കിലോ കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന 7 ഗ്രാം എംഡിഎംഎയുമായി വ്യാഴാഴ്ച പുലർച്ചെ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് അറസ്റ്റിലായത്. ദീർഘദൂര യാത്രകൾ പോകുന്ന ആധുനിക ബൈക്കിൽ ബുധനാഴ്ച വൈകിട്ടു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട അഭിജിത്ത്, ഒരു സ്ഥലത്തു പോലും നിർത്താതെയാണ് ആച്ചിക്കൽ വരെ എത്തിയത്.