- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജനായ രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയർഫോഴ്സായി ബൈഡൻ നോമിനേറ്റു ചെയ്തു
വാഷിങ്ടൺ ഡി.സി : യുഎസ് ട്രാൻസ്പോർട്ടേഷൻ മുൻ എക്സിക്യൂട്ടീവും ഇന്ത്യൻ വംശജനുമായ രവി ചൗധരിയെ എയർഫോഴ്സ് (ഇൻസ്റ്റലേഷൻ, എനർജി) അസിസ്റ്റന്റ് സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തു.
1993 മുതൽ 2015 വരെ എയർഫോഴ്സ് ഓഫീസർ / പൈലറ്റായിരുന്ന രവി ചൗധരി അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും നിരവധി കോംബാറ്റ് മിഷനിൽ പങ്കെടുത്തിരുന്നു. ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ എന്ന നിലയിൽ മിലിട്ടറി ഫ്ലൈറ്റ് സർട്ടിഫിക്കേഷന്റെ ഉത്തരവാദിത്വം രവി നിറവേറ്റിയിരുന്നു.
സിസ്റ്റംസ് എൻജിനീയർ എന്ന നിലയിൽ നാസാ ഇന്റർ നാഷനൽ സ്പേയ്സ് സ്റ്റേഷന്റെ സുരക്ഷിതത്വവും ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷിതത്വവും രവിയുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നായിരുന്നു.ഒബാമ ഭരണത്തിൽ ഏഷ്യൻ അമേരിക്കൻസ് ആൻഡ് ഫസഫിക്ക് ഐലണ്ടേഴ്സും പ്രസിഡന്റ് ഉപദേശക സമിതിയിലും രവി അംഗമായിരുന്നു.
ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ആൻഡ് ഇന്നോവേഷനിൽ പിഎച്ച്ഡി ലഭിച്ചു. സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്സും, എയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പറേഷണൽ ആർട്ടിൽ മാസ്റ്റർ ബിരുദവും യുഎസ് എയർഫോഴ്സ് അക്കാദമിയിൽ നിന്നും എയർനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരുദവും രവി കരസ്ഥമാക്കിയിട്ടുണ്ട്.