- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ തൊഴിലാളികളുടെ പണിമുടക്ക്; ഫ്രാൻസിൽ ടിജിവി ട്രെയിനുകളുടെ സർവ്വീസുകൾ തടസ്സപ്പെടും; ഇന്ധനവിലയ്ക്കും ആരോഗ്യ പാസ്പോർട്ടിനുമെതിരെ നഗരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കും സാധ്യത
റെയിൽവേ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി അതിവേഗ TGV ട്രെയിനുകൾ റദ്ദാക്കുമെന്ന് ഫ്രാൻസിലെ ട്രെയിൻ ഓപ്പറേറ്റർ SNCF അറിയിച്ചു.വെള്ളിയാഴ്ച TGV അറ്റ്‌ലാന്റിക് ട്രെയിനുകളിൽ 10 -ൽ 1 എണ്ണം റദ്ദാക്കുമ്പോൾമൂന്നിൽ ഒന്ന് ട്രെയിൻ ശനിയാഴ്ചയും ഞായറാഴ്ചയും ഓടില്ല.
ബ്രിട്ടാനി, പേസ് ഡി ലാ ലോയർ, സെന്റർ വാൾ ഡി ലോയർ, നൗവെൽ അക്വിറ്റെയ്ൻ, ഒസിറ്റാനി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഇനോയി, ഓയിഗോ ടിജിവി ട്രെയിനുകളിൽ സർവീസുകൾ വാരന്ത്യത്തിൽ തടസ്സപ്പെട്ടേക്കാം.തൊഴിൽ സാഹചര്യങ്ങളിലും ശമ്പളത്തിലും പ്രതിഷേധിച്ച് ആണ് തൊഴിലാളി യൂണിയൻ പണിമുടക്ക് നടത്തുന്നത്.
വാരാന്ത്യത്തിൽ നിരവധി ആളുകൾ അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് സമരം എന്നത് ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് ഓൺലൈനിലും അസിസ്റ്റന്റ് SNCF ആപ്പ് വഴിയും തലേദിവസം വൈകുന്നേരം 5 മണിക്കകം ലഭ്യമായിരിക്കും.വെള്ളി, ശനി ദിവസങ്ങളിൽ ബ്രിട്ടാനിയിലെ റീജിയണൽ TER ട്രെയിൻ ഷെഡ്യൂളുകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം - ഓൺലൈനിൽ വഴി സർവ്വീസ് ഉണ്ടാകുമൊയെന്ന് കണ്ടെത്താം.
ഊർജ്ജ വിലയ്ക്കും ആരോഗ്യ പാസ്പോർട്ടിനുമെതിരെ ഡസൻ കണക്കിന് പ്രതിഷേധങ്ങൾ
ഈ വാരാന്ത്യത്തിൽ ഫ്രാൻസിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും വർദ്ധിച്ചുവരുന്ന ഊർജ്ജ വിലയ്ക്കും ആരോഗ്യ പാസ്പോർട്ടിനുമെതിരെ ഡസൻ കണക്കിന് പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.മൂന്ന് വർഷം മുമ്പ് ആരംഭിച്ച പ്രതിഷേധത്തിന് കാരണമായ ഇന്ധന വില വർദ്ധനയ്ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് 'യെല്ലോ വെസ്റ്റ് ആണ്
രാജ്യത്ത് ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഗാർഹിക വാതകത്തിന് 2022 അവസാനം വരെ വിലനിയന്ത്രണവും പെട്രോൾ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് 100 പൗണ്ട് ഗ്രാന്റും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിിരുന്നു,
അതേസമയം, ആരോഗ്യ പാസിനെതിരെ പ്രതിഷേധം തുടർച്ചയായി പതിനഞ്ചാം ആഴ്ച തുടരുകയാണ്.