- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈറ്റ്ക്ലബ്ബുകളിലേക്കുള്ള പ്രവേശനം മുൻകൂട്ടി ടിക്കറ്റ് വാങ്ങിയവർക്ക് മാത്രം; ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ഉള്ള ടിക്കറ്റുകൾ ഡിജിറ്റൽ ഫോർമാറ്റിൽ; നവംബർ ഒന്നുമുതൽ മെറ്റേണിറ്റി ഹോസ്പിറ്റലുകളിൽ പങ്കളാകൾക്കും പ്രവേശനം
രാജ്യത്തെ നൈറ്റ്ക്ലബ്ബുകളിലേക്കുള്ള പ്രവേശനതിന് ഓൺലൈൻ ടിക്കറ്റുകൾ നിർബന്ധിതമാക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചു.രണ്ടു വർഷത്തോളമെത്തിയ അടച്ചുപൂട്ടലിന് ശേഷം നൈറ്റ്ക്ലബുകൾ വീണ്ടും തുറന്ന വേളയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നത്.
നൈറ്റ്ക്ലബ്ബുകളും വൈകി നടക്കുന്ന പരിപാടികളിലും മുൻകൂട്ടി ടിക്കറ്റ് വാങ്ങിയവർക്ക് മാത്രമേ പ്രവേശനംഅനുവദിക്കൂ. പ്രായപൂർത്തിയാകാത്തവർക്കുള്ള പരിപാടികൾക്കും ഈ നിയന്ത്രണം ബാധകമാകും. കോൺടാക്റ്റ് ട്രെയ്സിങ് ആവശ്യങ്ങൾക്കായാണ് ടിക്കറ്റിങ് ഏർപ്പെടുത്തിയതെന്നാണ് സൂചന. ടിക്കറ്റുകൾ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമായിരിക്കും വിൽപ്പനയ്ക്കുണ്ടാവുക.
നിശാക്ലബ്ബുകൾക്ക് അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിങ് ഏർപ്പെടുത്തിയതിനെതിരെ ലൈസൻസ്ഡ് വിന്റനഴ്സ് അസോസിയേഷൻ (എൽവിഎ) രംഗത്തുവന്നു. ഇത് തികച്ചും അപ്രായോഗികമാണെന്ന് അസോസിയേഷൻ ആരോപിച്ചു.
മാസ്‌ക് ധരിക്കാതെ നൃത്തം ചെയ്യാംഎന്നാൽ ഡാൻസ് ഫ്‌ളോറിന് പുറത്ത് ഭക്ഷണ സമയത്തൊഴികെ മാസ്‌ക് വേണം.മദ്യശാലകളിൽ കൗണ്ടർ സേവനം അനുവദിക്കും, പക്ഷേ ബാറിൽ മദ്യപിക്കാൻ അനുവദിക്കില്ല. സാമൂഹിക അകലം പാലിച്ച് സുരക്ഷിതമായി ക്യൂ സംവിധാനം ഏർപ്പെടുത്തണം.എല്ലാ ടേബിളുകളിലും ഹാൻഡ് സാനിറ്റൈസറുകൾ ഉണ്ടായിരിക്കണം.ലൈവ് സംഗീത പരിപാടികളിൽ, 1,500 പേർക്ക് സ്റ്റാന്റിംഗിൽ പങ്കെടുക്കാം, ഇതിന് മുകളിലുള്ളവർക്ക് സീറ്റുണ്ടാകണം.സാമൂഹിക അകലം പാലിച്ച് ബാർ സർവ്വീസ് അനുവദിക്കുംഇൻഡോർ ഹോസ്പിറ്റാലിറ്റി ആക്‌സസ് ചെയ്യുന്നതിന് എല്ലാവരും ഡിസിസി ഹാജരാക്കണം
കുടുംബ/സോഷ്യൽ ബുക്കിംഗുകൾ അനുവദനീയമാണ് (ഒരു ടേബിളിന് 15, അതിൽ പരമാവധി 10 പേർ മുതിർന്നവർ).എണ്ണത്തിൽ നിയന്ത്രണങ്ങളില്ലാതെ വിവാഹങ്ങൾ നടത്താം. ടേബിളുകളിൽ പൊതു പ്രോട്ടോക്കോൾ വ്യവസ്ഥകൾ പാലിക്കണം.ഡിസിസി ഇല്ലാത്തവർക്ക് ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി ആക്‌സസ് ചെയ്യാം.ലൈസൻസ്ഡ് സ്ഥാപനങ്ങൾക്കുള്ള സമയ നിയന്ത്രണവും ഉണ്ടാകില്ല തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങൾ.
നവംബർ ഒന്ന് മുതൽ ഗർഭിണികൾക്കൊപ്പം പങ്കാളികൾക്കും പ്രവേശനം
രാജ്യത്തെ മെറ്റേണിറ്റി ഹോസ്പിറ്റലുകളിലെ പരിശോധനൾക്കും പ്രസവ സമയത്തും തങ്ങളുടെ പങ്കാളികൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് രാജ്വ്യാപകമായി നടന്ന സമരങ്ങൾ ഫലം കാണുന്നു. നവംബർ ഒന്നുമുതൽ പങ്കളാകൾക്കും ഗർഭകാല ശുശ്രൂഷാ ആശുപത്രികളിൽ പ്രവേശനം അനുവദിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
മുമ്പ് പ്രവേശനം നൽകിയിരുന്നെങ്കിലും കോവിഡിനെ തുടർന്നായിരുന്നു പ്രവേശനം നിയന്ത്രിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോഴും ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നില്ല. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും കോവിഡ് ഭീഷണി ഉണ്ടാകാതിരിക്കാനായിരുന്നു ഇത്തരമൊരു തീരുമാനം.എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക.