- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലെ രോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിക്കാനുള്ള സമയപരിധി നീട്ടി;നവംബർ 15-നുള്ളിൽ ആദ്യ ഡോസും ജനുവരി 1-ന് രണ്ടാം ഡോസും നേടിയിരിക്കണം
കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരും അദ്ധ്യാപകരും തയ്യാറാകണമെന്ന് അധികൃതരുടെ മുന്നറിയിപ്പ് എ്ത്തിയത് കഴിഞ്ഞ ദിവസമാണ്. കാരണം പുതിയ വാക്സിൻ നയം അനുസരിച്ച, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, കമ്മ്യൂണിറ്റി നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ഡിസംബറിനുള്ളിൽ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് സ്വീകരി്ച്ചിരിക്കണം എന്നായിരുന്നു നിബന്ധന. എന്നാലിപ്പോൾ വാക്‌സിൻ സമയപരിധി നീട്ടിയിരിക്കുകയാണ്.
ആദ്യ ഡോസിന്റെ സമയപരിധി ആദ്യം ഒക്ടോബർ 30 ആയിരുന്നു, രണ്ടാമത്തെ ഡോസിന്റെ സമയപരിധി ഡിസംബർ 1 ആയിരുന്നു.എന്നാൽ വാക്‌സിൻ സമയപരിധി നവംബർ 15-നുള്ളിൽ ആദ്യ ഡോസും 2022 ജനുവരി 1-ന് രണ്ടാം ഡോസും നൽകണംം എന്നാക്കിയാണ് പുതുക്കിയ മാർഗനിർദ്ദേശത്തിലുള്ളത്.
ജനറൽ പ്രാക്ടീഷണർമാർ, ഫാർമസിസ്റ്റുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സുമാർ, മിഡ്വൈഫ്മാർ, പാരാമെഡിക്കുകൾ, ദുർബലരായ രോഗികളെ ചികിത്സിക്കുന്ന സൗകര്യങ്ങളിൽ ജോലി ചെയ്യുന്ന ഹെൽത്ത് കെയർ, വികലാംഗ തൊഴിലാളികൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും.
ജയിലുകളിൽ ജോലി ചെയ്യുന്നവർക്കോ സേവനങ്ങൾ നൽകുന്നവർക്കോ വാക്‌സിനേഷൻ യഥാക്രമം നവംബർ 6, ഡിസംബർ 8 തീയതികൾളിൽ നേടിയിരിക്കണം.