- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗാബി പെറ്റിറ്റോയുടെ മരണത്തിൽ പ്രതി ചേർത്ത കാമുകന്റെ ജഡം അഴുകിയ നിലയിൽ
ഫ്ളോറിഡാ: ഫ്ളോറിഡാ കാർലട്ടൺ റിസെർവിൽ നിന്നും അഴുകിയ നിലയിൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഗാബി പെറ്റിറ്റോയുടെ മരണത്തിൽ പ്രതി ചേർത്ത കാമുകൻ ബ്രയാൻ ലോൺട്രിയുടെതാണെന്ന് സ്ഥിരീകരിച്ചതായി എഫ്.ബി.ഐ. ഫീൽഡ് ഓഫീസ് അറിയിച്ചു.
മൃതദ്ദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നും ലോൺട്രിയുടെതെന്ന് സംശയിക്കുന്ന ബാക്ക്പാക്കും, വാലറ്റും കണ്ടെത്തിയിട്ടുണ്ട്. ദന്തപരിശോധനക്കു ശേഷമാണ് മൃതദ്ദേഹം ലോൺട്രിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ജൂൺ 7ന് ഗാബിയും(22) ബ്രയാനും ചേർന്ന് ക്രോസ് കൺട്രി ട്രിപ്പിന് പുറപ്പെട്ടതായിരുന്നു. ഓഗസ്റ്റ് വരെ ഇവർ യാത്ര തുടർന്നു. ഓഗസ്റ്റ് 12ന് ഇവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി. പിന്നീട് ഇരുവരേയും വിട്ടയച്ചു. സെപ്റ്റംബർ ആദിവാരം ഗാബിയില്ലാതെ ബ്രയാൻ ഫ്ളോറിഡായിലെ വീട്ടിൽ തിരിച്ചെത്തി.
ഇതിനിടയിൽ ഗാബിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 19ന് വയോമിംഗിലുള്ള നാഷ്ണൽ ഫോറസ്റ്റിൽ നിന്നും ഗാബിയുടെ മൃതദ്ദേഹം കണ്ടെത്തി. ഗാബിയുടെ മരണത്തിൽ ബ്രയാനെതിരെ പൊലീസ് കേസ്സെടുത്തു. സെപ്റ്റംബർ 11ന് ബ്രയാനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. ഗാബിയുടെ മരണം കഴുത്തു ഞെരിച്ചായിരുന്നു എന്നു കണ്ടെത്തിയതിനെ തുടർന്ന് പ്രതി ബ്രയാനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്നുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബ്രയാന്റെ മരണത്തോടെ ഗാബിയുടെ കൊലപാതകത്തിന്റെ അന്വേഷണവും വഴി മുട്ടി.