- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പട്ടിക ജാതി വിരുദ്ധ ഭരണം - പട്ടികജാതി മോർച്ച
പിണറായിയുടെ നേതൃത്വത്തിൽ ഉള്ള കേരള സർക്കാർ പട്ടിക ജാതിക്കാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ തട്ടിയെടുക്കാനും തീവ്രവാദികളെ പ്രീണിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു. പട്ടിക ജാതി ആനുകൂല്യം തട്ടിയെടുക്കുന്നതിൽ പ്രതിഷേധിച്ചും പി എസ് സി യിലെ പട്ടിക ജാതി സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ചും പട്ടിക ജാതി മോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പട്ടിക ജാതിമോർച്ചയുടെ അഭിമുഖ്യത്തിൽ ആലപ്പുഴ കളക്റ്റ്രേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പട്ടിക ജാതി ആനുകൂല്യങ്ങൾ കൊള്ളയടിക്കുന്നതിൽ സി പി എമ്മും കോൺഗ്രസ്സും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും അതുകൊണ്ട് തന്നെ പട്ടിക ജാതി സമൂഹത്തിന് കേരളത്തിൽ അർഹതപ്പെട്ട വളർച്ച നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു പട്ടിക ജാതി മോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രെട്ടറി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു ബിജെപി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ , ആർ ഉണ്ണികൃഷ്ണൻ , പട്ടികജാതി മോർച്ച ഭാരവാഹികളായ കലവൂർ വിജയൻ , കെ സേനൻ , ഉദയൻ ഹരിപ്പാട് , രാഘവൻ , ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു .
സി പി എം അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണം - ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ
ജില്ലയിലെ കുട്ടനാട് - മുട്ടാർ പഞ്ചായത്ത് മിത്രക്കരിയിൽ സി പി എം ഓഫീസിൽ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള ഭക്ഷ്യ വസ്തുക്കൾ എത്തിയ സംഭവം ഉൾപ്പടെ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ സി പി എം പ്രവർത്തകരുടെ നേതൃത്വത്തിൽ വെട്ടിപ്പും സ്വജന പക്ഷപാതവും നടക്കുന്ന സാഹചര്യത്തിൽ അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് സി പി എമ്മിന്റെ പ്രീതിക്കായി ഇത്തരം തട്ടിപ്പിന് കൂട്ടുനിൽക്കുന്നത് അത്തരക്കാർ സർക്കാർ ഉദോഗസ്ഥർക്ക് ആകെ ബാധ്യതയാണ് അഴിമതിയും അക്രമവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഇരട്ടതാപ്പാണ് വ്യക്തമാക്കുന്നത് എന്നും ദുരിതാശ്വാസ ക്യാമ്പിൽ നടക്കുന്ന അഴിമതികൾ ഉടൻ അവസാനിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .