കൊച്ചി: നടൻ ദിലീപ് നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.

ജൂനിയർ ആർട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശനാണ് കഴിഞ്ഞ ദിവസം ഷൂട്ടിങ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്. 63 വയസ്സായിരുന്നു. ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷൂട്ടിങ് നിർത്തിവെച്ചു.