- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരവര റാവുവിനെതിരെ ജാമ്യമില്ലാ വാറണ്ട്; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ
ബംഗളൂരു: ആക്ടിവിസ്റ്റും വിപ്ലവകവിയുമായ വരവര റാവുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. കർണാടക തുമാകുരു ജില്ലയിലെ മധുഗിരി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
2005 ലെ നക്‌സൽ ആക്രമണക്കേസിലാണ് കോടതി നടപടി. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഭിമകൊറേഗാവ് കേസിൽ ജാമ്യത്തിലുള്ള വരവറാവുവിന് മുംബൈ ഹൈക്കോടതി ജാമ്യനിബന്ധന പ്രകാരം മുംബൈ വിട്ടുപോകാൻ കഴിയില്ല. ഇക്കാര്യം കോടതി പരിഗണിച്ചില്ല.
ആരോഗ്യകാരണങ്ങളാലാണ് റാവുവിന് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. മധുഗിരി സെഷൻസ് കോടതിയുടെ വാറണ്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വരവറാവുവിന്റെ അഭിഭാഷകൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story