- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറോ മലബാർ സഭ ഭൂമി ഇടപാട്; ഇ.ഡി അന്വേഷണം തുടങ്ങി: അന്വേഷണം മാർ ജോർജ് ആലഞ്ചേരിയെ അടക്കം 24 പേരെ പ്രതി ചേർത്ത്
കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇടനിലക്കാരും ഭൂമി വാങ്ങിയവരുമുൾപ്പടെ 24 പേരെ കേസിൽ പ്രതി ചേർത്താണ് കള്ളപ്പണത്തെ കുറിച്ചുള്ള അന്വേഷണം. ആധാരത്തിൽ വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ഇതിന്റെ ഭാഗമായി ഇടനിലക്കാർക്ക് നോട്ടീസയച്ചു.
നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് ആറരകോടി പിഴയിട്ടിരുന്നു. ഇതേതുടർന്നാണ് ഇ.ഡി കേസ് ഏറ്റെടുത്തത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലും ഭൂമി ഇടപാടിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിൽ കർദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് നേരത്തേ ഹൈക്കോടതി ശരിവെച്ചിരുന്നു.
തുടർന്നാണ് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയത്. പാപ്പച്ചൻ ആത്തപ്പിള്ളി എന്നയാളുടെ ഹരജി പരിഗണിച്ചാണ് നേരത്തേ ഹൈക്കോടതി ആലഞ്ചേരിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇ.ഡി അന്വേഷണം സ്വാഗതം ചെയ്യുന്നതായി സഭ സുതാര്യ സമിതി അറിയിച്ചു.