- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബദിയഡുക്ക ദാറുൽ ഇഹ്‌സാനിൽ ഹുബ്ബുറസൂൽ സമ്മേളനവും ജൽസത്തുൽ ബദ്രിയ്യ വാർഷികത്തിനും പതാക ഉയർത്തലോടെ തുടക്കം; ഹുബുറസൂൽ സമ്മേളനവും മദനീയവും ഇന്ന്; ബഖലീലുൽ ബുഖാരി തങ്ങളും ലത്തീഫ് സഖാഫി മദനീയവും സംബന്ധിക്കും
ബദിയഡുക്ക: ഹസനാബാദ് ദാറുൽ ഇഹ്‌സാനിൽ മദനീയവും ഹുബ്ബുറസൂൽ കോൺഫറൻസും ഇന്ന് നടക്കും. സ്ഥാപനത്തിൽ മാസാന്തം നടക്കുന്ന ജൽസതുൽ ബദ്രിയ്യ ആത്മീയ സംഗമത്തിന്റെ വാർഷികവും നടക്കും. പരിപാടികൾക്ക് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ കെ.എൻ ഇബ്രാഹിം പതാക ഉയർത്തി.
നാളെ അസർ നിസ്‌കാരാനന്തരം നടക്കുന്ന ജൽസത്തുൽ ബദ്രിയ്യ ആത്മീയ സംഗമത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ അൽ-അഹ്ദൽ കണ്ണവം നേതൃത്വം നൽകും. മഗ് രിബിന് ശേഷം നടക്കുന്ന ഹുബ്ബുറസൂൽ സമ്മേളനം സയ്യിദ് യു പി എസ് തങ്ങൾ അർളടുക്കയുടെ അദ്ധ്യക്ഷതയിൽ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ പ്രാരംഭ പ്രാർത്ഥനക്കും സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ-അഹ്ദൽ കണ്ണവം സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകും.
യു പി സയ്യിദ് ജലാലുദ്ധീൻ അൽ - ജിഫ്രി ആലംപാടി, സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ അൽ-ബുഖാരി ആലൂർ, സയ്യിദ് പി എസ് ആറ്റക്കോയ അൽബാഹസൻ പഞ്ചിക്കൽ, സയ്യിദ് ഹാമിദ് അൻവർ അൽ-അഹ്ദൽ മുഹിമ്മാത്ത്, സയ്യിദ് അബ്ദുസലാം അൽ-അഹ്ദൽ ആദൂർ, സയ്യിദ് അലി ഹൈദർ ത്വൽഹത്ത് അൽ-അഹ്ദൽ മയ്യിൽ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, റഫീഖ് സഅദി ദേലംപാടി, ഇബ്രാഹിം സഖാഫി കർന്നൂർ, ജമാലുദ്ധീൻ സഖാഫി ആദൂർ,അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, ജി എസ് അബ്ദുൽ ഖാദർ സഅദി,അബൂബക്കർ ഫൈസി കുമ്പടാജെ, എ.കെ.സഖാഫി കന്യാന, അബ്ദുൽ ഖാദിർ സഖാഫി നാരം പാടി,ഹനീഫ് സഅദി സവണൂർ, ഇബ്രാഹിം സിദ്ധീഖി തുപ്പക്കൽ, ഹമീദ് ഹാജി ചെടേക്കാൽ, കെ എൻ ഇബ്രാഹിം, മളി അബ്ദുല്ല ഹാജി, കെ എം മുഹമ്മദ് ഹാജി പുണ്ടൂർ, ഖാദർ ഹാജി കൊല്യം എന്നിവർ സംബന്ധിക്കും. ബഷീർ സഖാഫി കൊല്യം സ്വാഗതവും സിദ്ധീഖ് പൂത്തപ്പലം നന്ദിയും പറയും.