- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കാൻപൂരിൽ നിന്നുള്ള വ്യോമസേന ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുൻപ് കേരളത്തിലും മഹാരാഷ്ട്രയിലുമാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂണെയിലേയ്ക്ക് അയച്ചത്. പരിശോധന ഫലത്തിൽ രോഗിക്ക് സിക്ക വൈറസ് ബാധയാണെന്ന് തെളിഞ്ഞു. സംസ്ഥാനത്തെ ആദ്യ വൈറസ് ബാധയാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന പ്രദേശം അണുവിമുക്തമാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈഡിസ് കൊതുകുകളാണ് വൈറസ് വാഹകർ. 1952ൽ ഉഡാണ്ടയിലും ടാൻസാമിയയിലുമാണ് സിക്ക വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കുന്ന പനി, പേശി വേദന, തലവേദന എന്നിവയാണ് രോഗലക്ഷണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂസ് ഡെസ്ക്