- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കൂൾ പരിസരത്തെ മദ്യശാല അടപ്പിക്കണം; ജില്ലാ കളക്ടർക്ക് സഹോദരങ്ങളായ വിദ്യാർത്ഥികളുടെ കത്ത്
ചെന്നൈ: സ്കൂൾ പരിസരത്ത് മദ്യശാല അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് വിദ്യാർത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലാണ് സംഭവം.സഹോദരങ്ങളായ ഇ എം ഇളംതെൻട്രലും അരിവരസനുമാണ് പരാതി നൽകിയത്.
ഇരുവരും ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്നവരാണ്. സ്കൂളിന് സമീപമുള്ള മദ്യശാല അവിടെ നിന്ന് മാറ്റണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ജില്ല കളക്ടർരോടായിരുന്നു വിദ്യാർത്ഥികൾ ആവശ്യം ഉന്നയിച്ചത്.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടി ആയിട്ടാണ് ഇവർ കളക്ടർക്ക് കത്ത് എഴുതാൻ തീരുമാനിച്ചത്. സ്കൂളിലേക്ക് പോകും വഴി മദ്യപിച്ച് അവിടെ ഇരിക്കുന്നവർ തടസമുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് കത്തയച്ചത്. ഇത് കാരണം സ്കൂളിലേക്ക് വരാൻ കൂട്ടുകാർ മടിക്കുന്നതായും ഇവർ കത്തിൽ പറഞ്ഞു. എന്നാൽ കത്ത് കിട്ടി ഉടൻ തന്നെ കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് ജില്ല കളക്ടർ മദ്യശാല അടയ്ക്കാൻ ഉത്തരവിട്ടു.
കുട്ടികളുടെ ഈ തീരുമാനത്തെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്ത് എത്തിയത്.ഭാവിയിൽ ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ വരും തലമുറയിലെ കുട്ടികൾക്ക് ഇവർ ഒരു മാതൃക ആണെന്നും സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.