പുതുച്ചേരി: പഴയ വസ്തുക്കളുടെ 'പുതുമ' നശിപ്പിക്കപ്പെടാതിരിക്കാൻ അവയ്ക്ക് സംരക്ഷണം ഒരുക്കി പുതുച്ചേരിക്കാരൻ അയ്യനാർ. പിച്ചളയും വെങ്കലവും കൊണ്ട് നിർമ്മിച്ച 50 വർഷം പഴക്കമുള്ള പാത്രങ്ങളും ഇയാളുടെ ശേഖരത്തിൽ ഉൾപ്പെടുന്നു.

'കുട്ടിക്കാലം മുതലേ പുരാതന വസ്തുക്കൾ ഞാൻ ശേഖരിക്കുന്നു. 50 വർഷത്തിലേറെയായി തമിഴ് പൂർവ്വികർ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും എന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു' അയ്യനാർ പറയുന്നു.

പുരാവസ്തുക്കൾ നശിപ്പിക്കപ്പെടാതിരിക്കാനും അവയെ സംരക്ഷിച്ച് വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുമാണ് താൻ ആഗ്രഹിക്കുന്നത്. ഈ പുരാവസ്തുക്കളെല്ലാം വർഷത്തിൽ ഒരിക്കൽ ഒരു മ്യൂസിയത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കുമെന്നും അയ്യനാർ കൂട്ടിച്ചേർത്തു.