- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി യുവാവ് മുങ്ങി മരിച്ചു; 29കാരനായ അഗസ്റ്റിന്റെ മരണം ഉമ്മുൽഖുവൈൻ കടലിൽ നീന്താനിറങ്ങിയപ്പോൾ: മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
ദുബായ്: ദുബായിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവിന് ദാരുണ മരണം. ഉമ്മുൽഖുവൈൻ കടലിൽ നീന്താനിറങ്ങിയ കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടിൽ അൽഫോൻസിന്റെ മകൻ അഗസ്റ്റിൻ ആഗ്‌നൽ (29) ആണു മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണു വിവരം.
കടലിൽ മുങ്ങി താണുപോയ അഗസ്റ്റിനെ ഉടൻ കരയ്‌ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. മറ്റൊരു സംഭവത്തിൽ അറബ് യുവാവും മുങ്ങിമരിച്ചു.
മൂന്നു പേരെ ബീച്ചിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കടലിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടും അപകടങ്ങൾ തുടർക്കഥയാവുകയാണ്. മേയിൽ കുട്ടികളുൾപ്പെടെ മൂന്നു പേർ മുങ്ങിമരിച്ചിരുന്നു.
Next Story