- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇന്ത്യക്കാർക്കും സിംഗപ്പൂരിലേക്ക് പ്രവേശനാനുമതി; ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റെയ്ൻ; ബുധനാഴ്‌ച്ച മുതൽ പ്രവേശനാനുമതി
ഇന്ത്യയടക്കം ആറുരാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ രാജ്യത്തെത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സിങ്കപ്പൂർ ഒഴിവാക്കി. ഇന്ത്യയ്ക്കു പുറമേ, ബംഗ്‌ളാദേശ്, മ്യാന്മാർ, നേപ്പാൾ, പാക്കിസ്ഥാൻ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ സഞ്ചരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് സിങ്കപ്പൂർ വ്യക്തമാക്കി. ബുധനാഴ്‌ച്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
എന്നിരുന്നാലും, ഈ യാത്രക്കാർ ഏറ്റവും കർശനമായ ക്വാറന്റൈൻ നിയമങ്ങൾക്ക് വിധേയരാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രസ്താവന പ്രകാരം, ''ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കാറ്റഗറി IV അതിർത്തി നടപടികൾക്ക് വിധേയമായിരിക്കും. പത്തുദിവസം ഇവർ വീട്ടിൽ ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ഒങ് യേ കുങ് അറിയിച്ചു.ഒക്ടോബർ 26 രാത്രി 11.59 മുതൽ ആണ് സിംഗപ്പൂർ വഴി പ്രവേശിക്കാനും ട്രാൻസിറ്റ് ചെയ്യാനും അനുവാദം ലഭിക്കുക.
നേരത്തെ, സിംഗപ്പൂർ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കുത്തിവയ്‌പ്പുകളുള്ള യാത്രക്കാരെ ക്വാറന്റൈൻ ചെയ്യാതെ പ്രവേശിക്കാൻ അനുവദിച്ചിരുന്നു. അവയിൽ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ ഉൾപ്പെടുന്നു