കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തുടരുകയാണെങ്കിൽ ഓസ്ട്രിയയിലെ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് ചാൻസലർ അലക്‌സാണ്ടർ ഷാലൻബെർഗ് മുന്നറിയിപ്പ് നല്കി.അതിവേഗം വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണത്തോടുള്ള പ്രതികരണം ചർച്ച ചെയ്യാൻ ഷാലെൻബെർഗും സംസ്ഥാന തല നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രപരിചരണ വിഭാഗങ്ങളിലെ COVID-19 രോഗികളുടെ എണ്ണം 500 അല്ലെങ്കിൽ രാജ്യത്തിന്റെ മൊത്തം ICU കപ്പാസിറ്റിയുടെ 25% ആണെങ്കിൽ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ ബിസിനസ്സുകളിലേക്കുള്ള പ്രവേശനം വാക്‌സിനേഷൻ എടുക്കുകയോ വൈറസിൽ നിന്ന് കരകയറുകയോ ചെയ്യുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഷാലെൻബെർഗ് പ്രഖ്യാപിച്ചു.ഈ സംഖ്യ 600 അല്ലെങ്കിൽ മൊത്തം ഐസിയു ശേഷിയുടെ മൂന്നിലൊന്നിൽ എത്തിയാൽ, വാക്‌സിനേഷൻ ഇല്ലാത്ത ആളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു. ഈ സാഹചര്യത്തിൽ, പ്രത്യേക കാരണങ്ങളാൽ മാത്രമേ അവർക്ക് വീട് വിടാൻ അനുവാദമുണ്ടാവു.

നിലവിൽ, ഐസിയുവുകളിലെ കോവിഡ് -19 രോഗികളുടെ എണ്ണം 220 ആണ്.
കഴിഞ്ഞ ആഴ്ചയിൽ, ഓസ്ട്രിയയിൽ 20,408 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവിഭാഗംഅറിയിച്ചു. ഏഴ് ദിവസത്തെ ശരാശരി 100,000 നിവാസികൾക്ക് 228.5 ആയി. ഒരാഴ്ച മുമ്പ്, ആ കണക്ക് 100,000 നിവാസികൾക്ക് 152.5 ആയിരുന്നു.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 65.4% പേർക്ക് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്, 62.2% പേർക്ക് പൂർണ്ണമായും വാക്‌സിനേഷൻ നൽകിയിട്ടുണ്ട്.